പദ്മപുരസ്കാരത്തിന് ഓണ്‍ലൈന്‍ ശുപാര്‍ശ ; പ്രാഞ്ചിയേട്ടന്മാര്ക്ക് സാധ്യത കൂടും !!
കയ്യില്‍ പണം വന്നു കഴിഞ്ഞാല്‍ ചിലര്‍ക്ക് പിന്നീട് വേണ്ടത് പ്രശസ്തിയാണ്. അതിനുളള കുറുക്കുവഴികള്‍ എങ്ങനെ ഒപ്പിക്കുമെന്നത് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെന്റ് എന്ന ചിത്രത്തില്‍ ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. ഇൗ ചിത്രത്തിലെ നായകന് ചെറിയ പ്രശസ്തിയൊന്നും പോര രാജ്യത്തെ പരമോന്നത ബഹുമതകളിലൊന്നായ പദ്മശ്രീ തന്നെ കിട്ടണം.
പദ്മശ്രീയും പദ്മവിഭൂഷണും പ്രഖ്യാപിക്കുന്നതിനു പിന്നിലെ അപാകതകള്‍ വര്‍ഷങ്ങളായി പലരും ചൂണ്ടിക്കാണിക്കുന്നതാണ്. ഇപ്പോഴിതാ പദ്മ പുരസ്കാരങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാരം തീരുമാനം. പദ്മ പുരസ്കാരങ്ങള്‍ ശുപാര്‍ശ ചെയ്യാനുളള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. അതും ഓണ്‍ ലൈന്‍ വഴിമാത്രമേ ശുപാര്‍ശ നല്‍കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പുരസ്കാരങ്ങള്‍ക്ക് അര്‍ഹരാണ് എന്നു കരുതുന്നവരെ മാത്രമല്ല പദ്മപുരസ്കാരത്തിന് അര്‍ഹനെന്നു സ്വയം തോന്നുകയാണെങ്കില്‍ സ്വന്തം പേരും ശുപാര്‍ശ ചെയ്യാമെന്നതാണ് പ്രത്യേകത. രാജ്യത്ത് അറിയപ്പെടാത്ത പ്രതിഭകളെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ ശുപാര്‍ശ സഹായിച്ചേക്കാമെന്നതൊഴിച്ച് പദ്മ പുരസ്കാരം പോലുള്ള പുരസ്കാരങ്ങള്‍ക്ക് ജനങ്ങളുടെ അഭിപ്രായം മാനദണ്ഡമാക്കുന്നത് എത്രമാത്രം കാര്യക്ഷമമാണെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.
വ്യക്തിയുടെ കഴിവും നേട്ടങ്ങളും പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നതൊഴിച്ചാല്‍ ഭൂരിഭാഗം പേരും ജനപ്രീതി അടിസ്ഥാനമാക്കിയായിരിക്കും പേരു നിര്‍ദ്ദശിക്കുന്നത്. സര്‍ക്കാര്‍ തീരുമാന പ്രകാരം വ്യക്തികള്‍ക്കു മാത്രമല്ല അധികാര സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാം. കേന്ദ്ര ആഭ്യന്തര വിഭാഗത്തിന്റെ വെബ്സൈറ്റില്‍ അവാര്‍ഡുകള്‍ എന്ന വിഭാഗത്തിലാണ് ശുപാര്‍ശ നല്‍കേണ്ടത്.
ആധാര്‍ നമ്പറടക്കമുളള തിരിച്ചറിയല്‍ രേഖ സഹിതമായിരിക്കണം ശുപാര്‍ശ സമര്‍പ്പിക്കേണ്ടത്. ശുപാര്‍ശ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 15 ആണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications