കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദ്മപുരസ്‌കാരത്തിന് ഓണ്‍ലൈന്‍ ശുപാര്‍ശ ; പ്രാഞ്ചിയേട്ടന്മാര്‍ക്ക് സാധ്യത കൂടും !!

  • By Pratheeksha
Google Oneindia Malayalam News

കയ്യില്‍ പണം വന്നു കഴിഞ്ഞാല്‍ ചിലര്‍ക്ക് പിന്നീട് വേണ്ടത് പ്രശസ്തിയാണ്. അതിനുളള കുറുക്കുവഴികള്‍ എങ്ങനെ ഒപ്പിക്കുമെന്നത് രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെന്റ് എന്ന ചിത്രത്തില്‍ ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. ഇൗ ചിത്രത്തിലെ നായകന് ചെറിയ പ്രശസ്തിയൊന്നും പോര രാജ്യത്തെ പരമോന്നത ബഹുമതകളിലൊന്നായ പദ്മശ്രീ തന്നെ കിട്ടണം.

പദ്മശ്രീയും പദ്മവിഭൂഷണും പ്രഖ്യാപിക്കുന്നതിനു പിന്നിലെ അപാകതകള്‍ വര്‍ഷങ്ങളായി പലരും ചൂണ്ടിക്കാണിക്കുന്നതാണ്. ഇപ്പോഴിതാ പദ്മ പുരസ്‌കാരങ്ങള്‍ സുതാര്യമാക്കാന്‍ സര്‍ക്കാരം തീരുമാനം. പദ്മ പുരസ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യാനുളള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. അതും ഓണ്‍ ലൈന്‍ വഴിമാത്രമേ ശുപാര്‍ശ നല്‍കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

padme-10-

പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരാണ് എന്നു കരുതുന്നവരെ മാത്രമല്ല പദ്മപുരസ്‌കാരത്തിന് അര്‍ഹനെന്നു സ്വയം തോന്നുകയാണെങ്കില്‍ സ്വന്തം പേരും ശുപാര്‍ശ ചെയ്യാമെന്നതാണ് പ്രത്യേകത. രാജ്യത്ത് അറിയപ്പെടാത്ത പ്രതിഭകളെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ ശുപാര്‍ശ സഹായിച്ചേക്കാമെന്നതൊഴിച്ച് പദ്മ പുരസ്‌കാരം പോലുള്ള പുരസ്‌കാരങ്ങള്‍ക്ക് ജനങ്ങളുടെ അഭിപ്രായം മാനദണ്ഡമാക്കുന്നത് എത്രമാത്രം കാര്യക്ഷമമാണെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

വ്യക്തിയുടെ കഴിവും നേട്ടങ്ങളും പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്നതൊഴിച്ചാല്‍ ഭൂരിഭാഗം പേരും ജനപ്രീതി അടിസ്ഥാനമാക്കിയായിരിക്കും പേരു നിര്‍ദ്ദശിക്കുന്നത്. സര്‍ക്കാര്‍ തീരുമാന പ്രകാരം വ്യക്തികള്‍ക്കു മാത്രമല്ല അധികാര സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാം. കേന്ദ്ര ആഭ്യന്തര വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ അവാര്‍ഡുകള്‍ എന്ന വിഭാഗത്തിലാണ് ശുപാര്‍ശ നല്‍കേണ്ടത്.

ആധാര്‍ നമ്പറടക്കമുളള തിരിച്ചറിയല്‍ രേഖ സഹിതമായിരിക്കണം ശുപാര്‍ശ സമര്‍പ്പിക്കേണ്ടത്. ശുപാര്‍ശ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 15 ആണ്.

English summary
Any Indian can now recommend any achiever for the prestigious Padma Awards, with the government throwing open the nomination process to general public to make it transparent and curb the crony culture of influence and lobbying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X