കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ത സാക്‌സോഫോണിസ്റ്റുമായ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

Google Oneindia Malayalam News

മംഗലാപുരം: പ്രശസ്ത സാക്‌സോഫോണിസ്റ്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു. 69 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. കര്‍ണാടക സംഗീതത്തില്‍ സാക്‌സോഫോണ്‍ അവതരിപ്പിക്കുന്നതില്‍ കദ്രി ഗോപാല്‍നാഥ് ജനപ്രിയനായിരുന്നു. മക്കളിലൊരാള്‍ കുവൈത്തിലായതിനാല്‍ അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം പടവിനങ്ങടിയിലെ വീട്ടില്‍ വെച്ചാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. ഭാര്യയും രണ്ട് ആണ്‍മക്കളുമാണ് അദ്ദേഹത്തിനുള്ളത്. മൂത്തമകന്‍ മണികാന്ത് സംഗീത സംവിധായകനാണ്.

kadrigopalnath

നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും കദ്രി ഗോപാല്‍നാഥ് തന്റെ കരിയറില്‍ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കര്‍ണാടക കലശ്രീ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു. പ്രാഗിലെ ജാസ് ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ജാസ് ഫെസ്റ്റിവല്‍, മെക്‌സിക്കോയിലെ ഇന്റര്‍നാഷണല്‍ സെര്‍വാന്റിനോ ഫെസ്റ്റിവല്‍, പാരീസിലെ മ്യൂസിക് ഹാള്‍ ഫെസ്റ്റിവല്‍, 1994 ല്‍ ലണ്ടനില്‍ നടന്ന ബിബിസി പ്രൊമെനെഡ് കച്ചേരി എന്നിവയില്‍ അദ്ദേഹം പ്രകടനം നടത്തി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ നിരവധി ആരാധകരും താരങ്ങളും സോഷ്യല്‍ മീഡിയയില്‍ അനുശോചനം ദു:ഖം രേഖപ്പെടുത്തി.

കരകയറാതെ വാഹന വിപണി; സെപ്തംബറിൽ 23.69 ശതമാനത്തിന്റെ ഇടിവ്, ഇരുചക്ര വാഹന വില്‍പന 22.09 ശതമാനം കുറഞ്ഞു കരകയറാതെ വാഹന വിപണി; സെപ്തംബറിൽ 23.69 ശതമാനത്തിന്റെ ഇടിവ്, ഇരുചക്ര വാഹന വില്‍പന 22.09 ശതമാനം കുറഞ്ഞു

എട്ടാമത്തെ വയസ്സില്‍ മൈസൂരു സന്ദര്‍ശിച്ചപ്പോഴാണ് കദ്രിക്ക് സാക്‌സ്‌ഫോണില്‍ താല്‍പര്യം ജനിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ വെച്ച് ''മൈസൂര്‍ ബാന്‍ഡ്'' ആലപിച്ച സംഗീതം അദ്ദേഹം കേട്ടു. പഴയ മൈസൂര്‍ രാജ്യത്തിലെ മഹാരാജാവ് മമ്മദി കൃഷ്ണരാജ വോഡിയാര്‍ ആയിരുന്നു ബാന്‍ഡിന്റെ രക്ഷാധികാരി. ഡ്യുയറ്റ് എന്ന ചിത്രത്തിന്റെ ശബ്ദട്രാക്കിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിലൂടെ ഗോപാല്‍നാഥ് പിന്നീടുള്ള വര്‍ഷങ്ങളില്‍ സിനിമയില്‍ പ്രശസ്തി നേടി. കെ ബാലചന്ദര്‍ ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്മാന്‍ സാക്‌സോഫോണിനു ചുറ്റും കേന്ദ്രീകരിച്ചു. പ്രഭു, രമേശ് അരവിന്ദ് എന്നിവര്‍ അഭിനയിച്ച ചിത്രം അഞ്ജലി അഞ്ജലി പുഷ്പഞ്ജലി ഗാനവും ഹിറ്റായി. 2004 ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായ അദ്ദേഹം അതേ വര്‍ഷം ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് നേടി. ലണ്ടനിലെ പ്രശസ്തമായ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ അവതരിപ്പിച്ച ചുരുക്കം ചില കര്‍ണാടക സംഗീതജ്ഞരില്‍ ഒരാളാണ് അദ്ദേഹം.

English summary
Padma Shri Award-winning saxophonist Kadri Gopalnath passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X