പദ്മശ്രീ ജേതാവും ഐഎംഎ മുന്‍ പ്രസിഡന്റുമായ ഡോ കെകെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് മരിച്ചു
ദില്ലി; പദ്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ കെകെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം എയിംസില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.
മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍
ഡോക്ടറായതുമുതല്‍ പത്മശ്രീ ഡോ. കെ കെ അഗര്‍വാള്‍ തന്റെ ജീവിതം പൊതുജനക്ഷേമത്തിനായി സമര്‍പ്പിക്കുകയും ആരോഗ്യ അവബോധം വളര്‍ത്തുകയും ചെയ്തിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കിടയിലും, ജനങ്ങളെ ബോധവത്കരിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തിയ അദ്ദേഹം നിരവധി വീഡിയോകളിലൂടെയും വിദ്യാഭ്യാസ പരിപാടികളിലൂടെയും 100 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാനും ശ്രമിച്ചിരുന്നു.
അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications