കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ് ആത്മീയ ഗായകനും പത്മശ്രീ ജേതാവുമായ നിര്‍മ്മല്‍ സിംഗ് ഗല്‍സ കൊറോണ ബാധിച്ച് മരിച്ചു

Google Oneindia Malayalam News

അമൃത്സര്‍: പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിര്‍മ്മല്‍ സിംഗ് ഗല്‍സ കൊറോണ ബാധിച്ച് മരിച്ചു. സുവര്‍ണ ക്ഷേത്രത്തിലെ ആസ്ഥാന ഗായകനായ ഇദ്ദേഹത്തെ 2009ലായിരുന്നു രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചത്. ഇന്ന് രാവിലെ 4.30ഓടെയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

padmasree

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആസ്മരോഗം കൂടി ഉള്ളതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ നില ഗുരുതരമായതെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തെ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു കൊറോണ പോസിറ്റീവായത്. മാര്‍ച്ച് 30നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം ഇദ്ദേഹം ദില്ലിയിലും ചണ്ഡീഗഢിലും മതപരമായ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പഞ്ചാബില്‍ ഇതുവരെ 46 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

Recommended Video

cmsvideo
ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക | Oneindia Malayalam

അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. നിലവില്‍ 1965 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയുള്ള നാളുകള്‍ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണെന്നേ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. 154 പേരാണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗമുക്തരായിട്ടുള്ളത്.

English summary
Padma Shri Winner And Sikh Spiritual Singer Nirmal Singh Dies Of Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X