കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവത് തിയേറ്ററുകളിലേക്ക്.... നാല് സംസ്ഥാനങ്ങളിലെ വിലക്ക് നീങ്ങി, റിലീസ് 25ന്

Google Oneindia Malayalam News

Recommended Video

cmsvideo
പദ്മാവദ്‌ സിനിമയുടെ വിലക്ക് നീക്കി | Oneindia Malayalam

ദില്ലി: സഞ്ജയ് ലീലാ ബെന്‍സാലിയുടെ വിവാദ ചരിത്രസിനിമ പദ്മാവത്‌ന് നാലുസംസ്ഥാനങ്ങളിലുണ്ടായിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. ചിത്രം 25 ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖായപിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ വരുന്നില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് എടുക്കാമെന്നുമായിരുന്നു നാല് സംസ്ഥാനങ്ങളും കോടതിയിൽ വാദിച്ചത്. കഴിഞ്ഞ ദിവസമാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്.

വിലക്കുന്നത് ഭരണഘടന വിരുദ്ധം

വിലക്കുന്നത് ഭരണഘടന വിരുദ്ധം

ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിർമ്മാതാക്കൾക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാൽവെ വാദിച്ചത്.

ചിത്രത്തിലെ മാറ്റങ്ങൾ

ചിത്രത്തിലെ മാറ്റങ്ങൾ

പ്രസൂണ്‍ ജോഷി അദ്ധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡ് അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത് ചരിത്രപരമായ കൃത്യതയില്ലാത്ത് അവകാശവാദങ്ങള്‍ക്ക് മാറ്റം വരുത്തുക. ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് എന്നതിലേക്ക് മാറ്റുക ചിത്രത്തിന്റെ കഥ എടുത്തിരിയ്ക്കുന്നത് ചരിത്രത്തില്‍ നിന്നല്ല, ഒരു കവിതയില്‍ നിന്നാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്നതായ വിവരണങ്ങളില്‍ മാറ്റം വരുത്തുക. ചിത്രത്തിലെ ഹൂമര്‍ ഗാനത്തിന് മാറ്റം കഥാപാത്രത്തിന്റെ വര്‍ണ്ണനയ്ക്കനുയോജ്യമായ തരത്തില്‍ മാറ്റം വരുത്തുക.സിനിമയില്‍ സതിയെ ന്യായീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നില്ലെന്ന അറിയിപ്പ് ചേര്‍ക്കുക എന്നിവയാണ് അവ.

ദീപിക പദുകോണിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികം

ദീപിക പദുകോണിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികം

രജപുത്ര കര്‍ണി സേനയാണ് പത്മാവതിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.

ജനാധിപത്യത്തിൽ അംഗീകരിക്കാൻ കഴിയില്ല

ജനാധിപത്യത്തിൽ അംഗീകരിക്കാൻ കഴിയില്ല

പദ്മാവതി സിനിമയ്ക്ക് എതിരായ ബിജെപി സംഘപരിവാര്‍ നേതാക്കളുടെ കൊലവിളിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത് വന്നിരുന്നു. ആക്രമണ ഭീഷണികള്‍ ഉയര്‍ത്തുന്നതും ആക്രമണം നടത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതും ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്മാവതി സിനിമയുടെ പേരു പറഞ്ഞില്ലെങ്കിലും സിനിമയെയും കലയെയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സംവിധായകന്റെ തലയ്ക്ക് പത്ത് കോടി

സംവിധായകന്റെ തലയ്ക്ക് പത്ത് കോടി

പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി രൂപ നല്‍കുമെന്ന് ബി.ജെ.പി ഹരിയാന മീഡിയാ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ക്ഷത്രിയ സമാജ് നേതാവും പ്രഖ്യാപിച്ചിരുന്നു. ദീപികയുടെ മൂക്ക് മുറിക്കണമെന്നും സംഘ് നേതാക്കന്മാര്‍ ആഹ്വാനം ചെയ്തിരുന്നു.

മത വികാരം വ്രണപ്പെടുന്നു

മത വികാരം വ്രണപ്പെടുന്നു

തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

English summary
The Supreme Court Thursday stayed the ban on Bollywood period drama, Padmaavat, in six states. The apex court said that states must ensure law and order is maintained and they cannot ban the film citing it as a problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X