കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പത്മാവത് മാത്രമല്ല; പ്രതിഷേധത്തിന് ഇടയാക്കിയ നിരവധി സിനിമകൾ, അറിയാം... ആ സിനിമകൾ!

Google Oneindia Malayalam News

മാസങ്ങൾ നീണ്ട വിവാദങ്ങൾക്ക് ഒടുവിലാണ് സഞ്ജയ് ലീല ബർസാലിയുടെ 'പത്മാവത്' ജമനുവരി 25 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എല്ലാ നിരോധനങ്ങളും എടുത്തുകളഞ്ഞ് സിനിമ റിലീസിന് തയ്യാറായി നിൽക്കുമ്പോഴും സിനിമയ്ക്കെതിരെ രൂക്ഷ പ്രതിഷേധമാണ് നടക്കുന്നത്. ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ രജ്പുത് സംഘടനകള്‍ തെരുവിലിറങ്ങിയ കാഴ്ച നാം കണ്ടതാണ്. ഹരിയാനയില്‍ തീയേറ്ററുകൾ അടിച്ചുതകർത്തു. വടക്കൻഗുജറാത്തില്‍ പ്രതിഷേധിച്ച രജ്പുത് സംഘടനകൾ ബസുകൾക്ക് തീയിട്ടു. തീയേറ്ററിനുമുന്നിൽ സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതായും, കർണിസേന പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ഹൈദരാബാദിലെ തിയേറ്റർ ഉടമകൾ പോലീസിൽ പരാതി നൽകുന്ന അവസ്ഥ പോലും ഉണ്ടായി.

ദേശിയ തലത്തിൽ‌ സിനിമ റിലീസ് ചെയ്യുന്നതിന് പിന്നണി പ്രവർത്തകർ ചെറുതായൊന്നുമല്ല വിയർത്തത്. എന്നാൽ 'പത്മാവത്' ആണോ ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന ആദ്യം ചിത്രം? അല്ല എന്നു തന്നെ പറയാം. ഇത്തരത്തിൽ നിരവധി ചിത്രങ്ങളുണ്ട്. സ്ക്രിപിറ്റിന്റെ കാര്യത്തിൽസ, ഭാഷയുടെ കാര്യത്തിൽ, ടൈറ്റിലിന്റെ കാര്യത്തിൽ, എന്തിന് പാട്ടിലെ വരികളുടെ കാര്യത്തിൽ പോലും വിവാദങ്ങഴളിൽ പെട്ട നിരവധി സിനിമകളുണ്ട്. വിവാദങ്ങളിൽ അകപെട്ട ചില ചിത്രങ്ങൾ അറിയാം....

ലിപ്സ്റ്റിക് അണ്ടർ ദ ബൂർഖ

ലിപ്സ്റ്റിക് അണ്ടർ ദ ബൂർഖ

അലംകൃത ശ്രീവാസ്തവയുടെ സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ലിപ്സ്റ്റിക്ക് അണ്ടർ ദ ബൂർഖ. 2017 ലായിരുന്നു സിനിമ റിലീസായത്. വളരെ ബോൾഡായാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത് അതുകൊണ്ട് തന്നെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിക്കുകയായിരുന്നു. ലൈംഗീക ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയെന്നും ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിച്ചുവെന്നും സെൻസർ ബോർഡ് വിലയിരുത്തുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പ്രകാശ് ഝാ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്ലെറ്റ് ടൈബ്ര്യൂണലിനൈ സമീപിച്ചു. ഈ വിധിയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നൽകാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ചിത്രം റിലീസിനെത്തിയത്.

യെ ദിൽ ഹെ മുഷ്കിൽ

യെ ദിൽ ഹെ മുഷ്കിൽ

കരൺ ജോഹാറിന്റെ സിനിമ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ നേരിട്ടിരുന്നു. പാകിസ്താനി നടൻ ഫവാദ് ഖാൻ ഒരു കഥാപാത്രകത്തെ അവതരിപ്പിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. പാക്കിസ്താനി സിനിമ താരങ്ങൾ അഭിനയച്ച ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് തിയേറ്റർ ഉടമകളുടെ അസോസിയേഷൻ തീരുമാനിച്ച കാലത്തായിരുന്നു കരൺ ജോഹാറിന്റെ യെ ദിൽ ഹേ മുഷ്കിലും റിലീസിനൊരുങ്ങിയത്. ആദ്യം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ ഭീഷണിയുമായി വന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സിനി ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക് അഭിനേതാക്കൾ അഭിനയിച്ച ചിത്രങ്ങൾ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗംല തീരുമാനമെടുത്തത്. ഐശ്വര്യ റായ്, റണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് യെദില്‍ ഹെ മുഷ്കില്‍.

ഉഡ്താ പ‍ഞ്ചാബ്

ഉഡ്താ പ‍ഞ്ചാബ്

പ‍ഞ്ചാബിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയായിരുന്നു ഉഡ്താ പഞ്ചാബ്. പഞ്ചാബിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും, അത്തരം ഭാഗങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യണമെന്നും പറഞ്ഞ് ഇന്ത്യയിലുടനീളം രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരികയായിരുന്നു. ഉഡ്താ പഞ്ചാബിൽ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി തോന്നുന്നില്ലെന്ന് ബോംബെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിരീക്ഷച്ചപ്പോഴും, സിനിമയ്ക്കെതിരെ പ്രതിഷേധവുമായി പഞ്ചാബ് ബേസിഡ് എൻജിഒ രംഗത്തെത്തുകയായിരുന്നു. സിനിമ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എൻജിഒ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് ഹൈക്കോടതിയുടെ റൂളിൽ പെടുന്നതല്ലെന്ന് പറഞ്ഞ് ഹർജി തല്ലുകയായിരുന്നു.

ബാജിറാവു മസ്താനി

ബാജിറാവു മസ്താനി

സഞ്ജയ് ലീല ബർസാലിയുടെ തന്നെ സിനിമയാമ് ബാജിറാവു മസ്താനി. 1700 കാലഘട്ടത്തിലെ മറാത്താ പോരാളിയായിരുന്ന ബാജിറാവു പേഷ്വയുടെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മസ്താനിയുടെയും ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ്. രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍, ബാജിറാവുവിന്റെ ചരിത്രം സിനിമയില്‍ വളച്ചൊടിച്ചുവെന്ന ആരോപണവുമായി ബിജെപി രംഗത്ത് വരികയായിരുന്നു. യഥാര്‍ഥ പോരാളിയായ ബാജിറാവുവിനെ പരിഹസിക്കുന്ന തരത്തിലാണു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പേഷ്വ രാജവംശത്തെ ആരാധിക്കുന്ന മറാത്താ ജനത ഇതു പൊറുക്കില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് അശ്ലീല ഡയലോഗുകൾ ഉണ്ടെന്നും ഗാന രംഗങ്ങളിലെ വസ്ത്ര ധാരണം അശ്ലീലമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.

പികെ

പികെ

ആദ്യ പോസ്റ്റർ റിലീസിൽ തന്നെ വിവാദമായ ചിത്രമാണ് അമീർ ഖാൻ അഭിനയിച്ച പികെ. നഗ്നനായ നായകൻ‌ ഒരു റേഡിയോയും പിടിച്ചു നിൽക്കുന്ന പോസ്റ്ററാണ് ആദ്യം റിലാസ് ചെയ്തത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വസ്ത്രം ധരിച്ച പോസ്റ്റർ രണ്ടാമതും റിലീസ് ചെയ്യുകയായിരുന്നു. സിനിമയിലെ കണ്ടന്റിനെതിരെ പ്രതിഷേധവുമായി നിരവധി ഹിന്ദു സംഘടനകളും രംഗത്തെത്തുകയായിരുന്നു. അമീർ ഖാനും രാജ് കുമാർ ഹിരാനിയും ഹിന്ദുത്വത്തിനെ നോക്കി കൊഞ്ഞനം കുത്തുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. നിരവധി രൂക്ഷ വിവാദങ്ങളായിരുന്നു ചിത്രം നേരിട്ടത്.

മദ്രാസ് കഫെ

മദ്രാസ് കഫെ

സിനിമയുടെ ട്രെയിലർ റിലീസിനു ശേഷം തമിഴ്നാടിലെ രാഷ്ട്രീയ പാർട്ടികൾ സിനിമയിൽ തമഴിനാടിനെതിരെയുള്ള പരാമർശങ്ങൾ ഉണ്ടെന്ന വാദവുമായി ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ശ്രീലങ്കന്‍ സിവില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു പൊളിറ്റിക്കല്‍ സ്പൈ ത്രില്ലറാണ് ചിത്രം. ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഈ ചിത്രം സോംനാഥ് ഷുബേന്ദു ജൂഹി ചതുര്‍വേദി എന്നിവര്‍ ചേര്‍ന്ന് ആണ് എഴുതിയത്. സെൻസർബോർഡ് ചിത്രത്തിന്റെ തമിഴ് പതിപ്പിന് സർട്ടിഫിക്കറ്റ് ആദ്യം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ‌എന്നാൽ തമിഴ്നാടിലെ എല്ലാ തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കാൻ ‌ അനുവദിച്ചിരുന്നില്ല. 2013ലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ഗോളിയോൻ കി രാസ് ലീല റാം-ലീല

ഗോളിയോൻ കി രാസ് ലീല റാം-ലീല

റാം ലീല എന്ന പേരിലായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇത് ചിലരുടെ വിശ്വാസം വ്രണപ്പെടുത്തുമെന്ന ആരോപണത്തെ തുടർന്ന് പേര് മാറ്റുകയായിരുന്നു. പേര് മാറ്റിയതിനു ശേഷം ചിത്രം 2013ൽ റിലീസ് ചെയ്തു.

സ്റ്റുഡന്റ് ഓഫ് ദ ഇയർ

സ്റ്റുഡന്റ് ഓഫ് ദ ഇയർ

ചിത്രത്തിലെ 'രാധ സോങ്' ആയിരുന്നുന വിവാദത്തിന് വഴിവെച്ചത്. ഇതിൽ സെക്സി എന്ന വാക്ക് ഉൾപ്പെടുത്തി എന്ന കാരണം പറഞ്ഞ് നിവധി മത സംഘടനകൾ രംഗത്ത് വരികയായിരുന്നു. സെക്സി എന്ന വാക്ക് ദേസി എന്നാക്കിയതോടെ സംഘടനകൾ പ്രതിഷേധം പിൻവലിക്കുകയായിരുന്നു.

സിങ് സാബ് ദി ഗ്രേറ്റ്

സിങ് സാബ് ദി ഗ്രേറ്റ്

സിങ് സാഹിബ് ദി ഗ്രേറ്റ് എന്നായിരുന്നു സിനിമയുടെ ആദ്യ പേര്. എന്നാൽ അകാൽ തക്ത് സിനിമയുടെ പേരിനെതിരെ രംഗത്ത് വരികയായിരുന്നു. സിനിമയുടെ പേര് സിഖ് വംശത്തിനെതിരെയുള്ള അനാദരവായി അവർക്ക് തോന്നി. തുടർന്ന് പേര് മാറ്റുകയായിരുന്നു. 2013ലാണ് ചിത്രം റിലീസ് ചെയ്തത്.

ആറാക്ഷൻ

ആറാക്ഷൻ

ജാതി സംവരണം പ്രദാന വിഷയമായി ചിത്രീകരിച്ച സിനിമയാണ് ആറാക്ഷൻ. നിരവധി ദളിത് അനുകൂല സംഘടനകൾ ചിത്രത്തിൽ ദലിതനായ സെയിഫ് അലി ഖാൻ അഭിനയിക്കുന്നത് എതിർത്തു. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ചിത്രം നിരോധിച്ചിരുന്നു. തുടർന്ന് സംവിധായകൻ പ്രകാശ് ജാ പല സീനുകളും ചിത്രത്തിൽ നിന്ന് വെട്ടി മാറ്റിയ ശേഷം 2011ൽ ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

റോക്സ്റ്റാർ‌

റോക്സ്റ്റാർ‌

ചിത്രത്തിലെ ഗാന രംഗങ്ങലായിരുന്നു വിവാദത്തിലായത്. ചിത്രത്തിലെ ഗാനരംഗങ്ങൾ മൈക്കലോഡ് ഗഞ്ച്, ധർമ ശാല തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രാകരിച്ചിട്ടുണ്ട്. ഇതിൽ ജനകൂട്ടം 'പ്രീ ടിബറ്റ് ഫ്ലാഗ്' വീശുന്ന രംഗങ്ങൾ ഉണ്ട്. പിന്നീട് ഈ രംഗങ്ങൾ വെട്ടി മാറ്റിയതിനു ശേഷമാണ് സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകിയത്. തുടർന്ന് 2011ൽ ചിത്രം റിലീസ് ചെയ്തു.

ബില്ലു

ബില്ലു

ബില്ലു ബാർബർ എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്. എന്നാൽ ബാർബർ സമുദായത്തെയും അവരുടെ തൊഴിലിനെയും ഇകഴ്ത്തി കാണിക്കുന്നു എന്ന പരാമർശവുമായി ബർബർ സമുദായം ചിത്രത്തിനെതിരെ രംഗത്ത് വരികയായിരുന്നു. തുടർന്ന് അണിയറ പ്രവർത്തകർ പേരിലെ ബാർബർ എടുത്തു കളയുകയായിരുന്നു. 2009ൽ ചിത്രം റിലാസ് ചെയ്തു.

കാമിനി

കാമിനി

സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ജഗന്നാഥ് സേന സംഘതന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ പൊതു ശൗചാലയത്തിന്റെ മതിലിനടുത്ത് പതിച്ച വൃത്തികെട്ട വസ്ത്രധാരണം ചെയ്തു നിൽക്കുന്ന സ്ത്രീയുടെ ഒരു പോസ്റ്ററിൽ 'അപ്ന ഹാത്ത് ജഗന്നാഥ്' എന്ന വരികൾ എഴുതിയത് സംഘടനയെ അസ്വസ്ഥരാക്കി. ഇതിനെതിരെയായാരുന്നു സിനിമയിലെ അണിയറ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ആ സീൻ ഡിലീറ്റ് ചെയ്ത ശേഷം 2009ൽ ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

ജോധാ അക്ബർ

ജോധാ അക്ബർ

ചരിത്രം വളച്ചൊടിക്കുന്നെന്ന പേരിൽ രജാസ്ഥാനിലെ രജ്പുത് അഷുതോഷ് ഗോവാറിക്കറിന്റെ ജോധ അക്ബറിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. രാജ്പുത് സഭയും രജപുത് കർണി സേനയും ഈ സിനിമ യഥാർത്ഥ്യങ്ങൾ തെറ്റാണെന്നും ചിത്രം പ്രദർശിപ്പിക്കരുതെന്ന് വാദിക്കുകയുമായിരുന്നു.

ബ്ലാക്ക് ഫ്രൈഡേ

ബ്ലാക്ക് ഫ്രൈഡേ

അനുരാഗ് കാശ്യപ് ചിത്രം 2014ലായിരുന്നു റിലീസിനായി ഒരുങ്ങിയത്. 1993 ലെ മുംബൈ സ്‌ഫോടനത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ബ്ലാക്ക് ഫ്രൈഡെ. എന്നാൽ മുംബൈ സ്ഫോടന കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ സിനിമയുടെ റിലീസ് തടയുകയായിരുന്നു. തുടർന്ന് 2007 ൽ സിനിമ റിലീസ് ചെയ്യുകയായിരുന്നു.

ഫയർ

ഫയർ

സിനിമയുടെ രിലീസിനെതിരെ ശിവസേനയും ബജ്രംഗ് ദളും രംഗത്ത് വരികയായിരുന്നു. സിനിമയുടെ പോസ്റ്ററുകൾ കത്തിക്കുകയും ചെയ്തു. രണ്ട് സ്ത്രാകൾ തമ്മിലുള്ള റിലേഷന്റെ കഥ പറയുന്നതായിരുന്നു ചിത്രത്തിന്റെ കഥ. ഇത് ഇന്ത്യൻ സംസ്കാരത്തിന് യോജിക്കാൻ പറ്റില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന മനോഹർ ജോഷ് അഭിപ്രായപ്പെട്ടിരുന്നു. സെന്ഡസർ ബോർഡ് സിനിമയ്ക്ക് അനുമതി നൽകിയതിനെതിരെയും രൂക്ഷ പ്രതചികരണമാണ് ഉണ്ടായിരുന്നത്.

കിസ്സ കുർസി കാ

കിസ്സ കുർസി കാ

ഇന്ദിരാഗാന്ധി സര്‍ക്കാര്‍ 1977ല്‍ നിരോധിച്ച ചിത്രമാണ് കിസ്സ കുർസി കാ. അമ്രിറ്റ് നഹ്ട എന്ന ജനതാ പാര്‍ട്ടി എംപി നിര്‍മ്മിച്ച ഒരു രാഷ്ട്രീയ ഹാസ്യ സിനിമ ആയിരുന്നു കിസ്സ കുര്‍സി ക. അടിയന്തിരാവസ്ഥയെ കണക്കിന് കളിയാക്കിയ ഈ ചിത്രത്തിന്‍റെ പ്രിന്‍റുകള്‍ പോലും സഞ്ജയ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ നശിപ്പിക്കപ്പെട്ടു.

ആന്ധി

ആന്ധി

ആയിരത്തി തൊള്ളായിരത്തി എഴുപതിയഞ്ചില്‍ , അന്നത്തെ ഇന്ദിരാ ഗവര്‍ന്മെന്റ് ആന്ധി എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിച്ചു. ഇന്ദിരാഗാന്ധിയുടെ ജീവിതവുമായി സാമ്യമുണ്ട്‌ എന്ന ഒറ്റ കാരണത്താല്‍ രണ്ട് വര്‍ഷത്തോളമാണ് ആ ചിത്രം പ്രദര്‍ശിപ്പിക്കാനാകാതെ പെട്ടിയിലിരുന്നത്. 1977ല്‍ ഇന്ദിരാ സര്‍ക്കാര്‍ പുറത്ത് പോകുകയും ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുകയും ചെയ്തതിനു ശേഷം മാത്രമാണ് ആന്ധി പ്രദര്‍ശിപ്പിക്കാനായത്.

English summary
Bhansali’s Padmaavat is not the first film to struggle for a release. Many other Bollywood films have faced similar protests on the basis of their content, language, title and sometimes even on the lyrics of a song. Here’s a list of films that were embroiled in controversies:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X