കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പത്മാവത്' ഫേസ്ബുക്കിൽ.... ഫേസ്ബുക്കിലൂടെ സിനിമ കണ്ടത് പതിനേഴായിരത്തോളം പേർ!

Google Oneindia Malayalam News

മുംബൈ: വളരെ നാളത്തെ വിവാദങ്ങൾക്ക് ശേഷമാണ് 'പത്മാവത്' എന്ന സഞ്ജയ് ബൻസാലി ചിത്രം വ്യാഴാഴ്ച തിയേറ്ററുകലിൽ എത്തിയത്. എന്നാൽ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ബോളിവുഡ് ചിത്രം പത്മാവത് ഫേസ്ബുക്ക് ലൈവിലും എത്തി. ത്തിന്റെ തിയേറ്റര്‍ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവരുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം പതിനേഴായിരത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്.

നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവവത്. രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണാണ് വേഷമിടുന്നത്. ദീപിക പദുകോണ്‍ നായികയായി വേഷമിടുന്ന ചിത്രം ആദ്യ ദിനം തന്നെ ഫെയ്‌സ്ബുക്കിലെത്തിയത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകൾ

ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകൾ

പത്മാവത് സിനിമയ്ക്കെതിരെ വൻ വിവാദങ്ങളാണ് ഉയർന്നത്. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശം

സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശം

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്. ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങളനുസരിച്ച് ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം ഫേസ് ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പല സംസ്ഥാന സർക്കാരുകളും സിനിമ റിലീസ് ചെയ്യുന്നതിനെതിരെ കോടതി കയറിയിരുന്നു. എന്നാൽ എല്ലാ വിലക്കുകളും മാറ്റി ചിത്രം വ്യാഴാഴ്ച റിലീസിന് ഒരുങ്ങുകയായിരുന്നു.

കുട്ടികൾക്ക് നേരെ ആക്രമണം

കുട്ടികൾക്ക് നേരെ ആക്രമണം

പത്മാവത് സിനിമയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചു കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ്സിനു നേരെ കർമിസേന അക്രമം അഴിച്ചു വിട്ടിരുന്നു. ദില്ലി ഗുഡ്ഗാവില്‍ ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസ്സിനു നേരെ ബുധനാഴ്ച്ചയായിരുന്നു ആക്രമണം. രണ്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസ്സിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം. ആള്‍ക്കൂട്ടം ബസ്സിനു നേരെ കല്ലെറിയുകയും ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.

കോടതി പരാമർശം

കോടതി പരാമർശം

വിവാദ ബോളിവുഡ് ചലച്ചിത്രം 'പത്മാവത്' റിലീസ് ചെയ്യാന്‍ അനുമതിനല്കിയ ഉത്തരവില്‍ മാറ്റംവരുത്തില്ലെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം പറ‍ഞ്ഞിരുന്നു. ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ട. നൂറുപേര്‍ ചേര്‍ന്ന് ഒരുസ്ഥലത്ത് കുഴപ്പമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയരുതെന്ന് വ്യക്തമാക്കിയ കോടതി, ക്രമസമാധാനം ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ട. നൂറുപേര്‍ ചേര്‍ന്ന് ഒരുസ്ഥലത്ത് കുഴപ്പമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയരുതെന്ന് വ്യക്തമാക്കിയ കോടതി, ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ആവര്‍ത്തിക്കുകയായിരുന്നു.

English summary
Sanjay Leela Bhansali's just-released film Padmaavat is in the middle of an out-and-out war, with a Facebook page adding to its woes by leaking the full film online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X