കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം വിലപ്പോയില്ല, നിറഞ്ഞ സദസ്സില്‍ പത്മാവത്

Google Oneindia Malayalam News

ദില്ലി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവത് തീയറ്ററിലെത്തി. പ്രതിഷേധങ്ങള്‍ ആളിക്കത്തിയ ഡല്‍ഹിയിലും മുംബൈയിലുമടക്കം നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. റിലീസ് ഏത് വിധേനയും തടയുമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ആക്രമിക്കുമെന്നും രജപുത് കര്‍ണിസേന വ്യക്തമാക്കിയിരുന്നു.

അതേസമയം രജപുത് സംഘടനങ്ങള്‍ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് തങ്ങളെന്ന് രാജസ്ഥാനിലേയും ഗുജറാത്തിലേയും മള്‍ട്ടിപ്ലക്സ് അസോസിയേഷനുകള്‍ വ്യക്തമാക്കി.

കുട്ടികളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

കുട്ടികളെ ആക്രമിച്ചവര്‍ അറസ്റ്റില്‍

ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണിസേന നടത്തിയ പ്രതിഷേധത്തിനിടെ ഗുഡ്ഗാവില്‍ പ്രതിഷേധക്കാര്‍ സ്കൂള്‍ ബസ്സിന് തീയിട്ടിരുന്നു. ജി ഡി ഗോയങ്ക വേള്‍ഡ് സ്കൂളിലെ രണ്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വരെ സഞ്ചരിച്ചിരുന്ന സ്കൂള്‍ ബസിന് നേരെയാണ് ആക്രമണം നടന്നത്. അക്രമത്തിന്‍റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. സംഭത്തില്‍ ഉള്‍പ്പെട്ട 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സോഹ്നയിലെ കോടതിയില്‍ ഉടന്‍ ഹാജരാക്കും.

തീയറ്ററിന് മുമ്പേ സിനിമ ഫേസ്ബുക്കില്‍

തീയറ്ററിന് മുമ്പേ സിനിമ ഫേസ്ബുക്കില്‍

‌സിനിമയ്ക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനിടയിലിലും രാജ്യത്തെ 48,000 തീയറ്റരുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ ചിത്രം ഫേസ്ബുക്ക് ലൈവില്‍ എത്തി. തിയറ്റര്‍ ദൃശ്യത്തോടെയെത്തിയ ഫേസ്ബുക്ക് ലൈവ് ഏകദേശം 17,000 ത്തോളം പേരാണ് കണ്ടത്. ചിത്രം ഫേസ്ബുക്ക് ലൈവില്‍ എത്തിയത് ചിത്രത്തിന്‍റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന സംശയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

സുരക്ഷ ചുമതല സംസ്ഥാന സര്‍ക്കാരിന്

സുരക്ഷ ചുമതല സംസ്ഥാന സര്‍ക്കാരിന്

പ്രതിഷേധങ്ങള്‍ ശക്തമായതോടെ രാജവ്യാപകമായി പ്രദര്‍ശനാനുമതി നല്‍കാന്‍ ആവശ്യപ്പെട്ട് പദ്മാവതിന്‍റെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സിനിമ നിരോധിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ അത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം

ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം

പത്മാവത് സിനിമയുടെ പേരിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ കത്തിവെയ്ക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്നടക്കം കനത്ത പ്രഹരമാണ് ലഭിച്ചത്. സിനിമയ്ക്കെതിരെ വാളോങ്ങിയവർക്കുള്ള തിരിച്ചടി കൂടിയാണ് തിയ്യേറ്ററുകളിലെ നിറഞ്ഞ സദസ്സ്. പ്രദർശനം വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിക്കുകയും സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തിട്ടും രാജസ്ഥാനിലും ഗുജറാത്തിലും ഇതിന് സാധിക്കാതിരുന്നതും ഗുഡ്ഗാവിൽ കർണ്ണിസേനയുടെ ആക്രമണം സ്കൂൾ കുട്ടികളിലേക്ക് വരെ വ്യാപിച്ചതും ആശങ്കപ്പെടുത്തുന്നതാണ്.

English summary
The Haryana Police on Thursday arrested 18 people in connection with the attack on a school bus in Gurugram yesterday by some groups protesting against the released of movie Padmaavat. The arrested individuals would be produced before the Sohna Court later in the day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X