• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു സിനിമയെ ഇത്രയും പേടിയോ....? റിലീസ് ദിവസം ഭാരത ബന്ദ്, 'പത്മാവത്'ന് തിരിച്ചടി, തീയേറ്റർ കത്തിക്കും

ദില്ലി: സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന 'പത്മാവത്' ചിത്രവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. വിലക്ക് മാറ്റി ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ റിലീസ് ദിവസം ഭാരത് ബന്ദിന് ആഹ്വാനം ചെയ്യാനാണ് കർണിസേനയുടെ നീക്കം. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ അഗ്നിക്രക് ഇരയാക്കുമെന്നും ഭീഷണി ഉയർന്നിട്ടുണ്ട്. നേരത്തെ തന്നെ ചിത്രത്തിന്റെ സംവിധായകൻ സ‍ഞ്ജയ് ലീല ബൻസാലിക്കും നായിക ദീപിക പദുകോണിനും വധഭീഷണിയുമുണ്ട്.

ബന്ദ് ശക്തമാകുമെന്ന് ഉറപ്പിക്കാൻ കർണിസേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കൽവി മുംബൈയിൽ തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രം പ്രദർശിപ്പിച്ചാൽ മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രാകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയായ ജൗഹർ അനുഷ്ഠിക്കുമെന്നും കർമിസേന ഭീഷമി മുഴക്കിയിട്ടുണ്ട്. അതേസമയം വിവാദ ചിത്രം പദ്മാവതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

സിനിമയുടെ പ്രദർശനം അനുവദിക്കില്ല

സിനിമയുടെ പ്രദർശനം അനുവദിക്കില്ല

രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരാണ് പ്രധാനമായും പത്മാവതിക്കെതിരെ രംഗത്തെത്തിയത്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ നിർമ്മാതാക്കൾ കേടതിയെ സമീപിച്ച് വിലക്ക് നാക്കുകയായിരുന്നു. ചിത്രത്തിനെതിരെ വിമർശനം നടത്തിയ ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും കോടതി ശകാരിച്ചു. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഇരുക്കുന്നവർ ഇത്തര വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തരുതെന്നും കോടതി താക്കീത് നൽകി. ‌

രാജസ്ഥാനിൽ കാലുകുത്താൻ അനുവദിക്കില്ല

രാജസ്ഥാനിൽ കാലുകുത്താൻ അനുവദിക്കില്ല

സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് പ്രദർശനത്തിനെത്താനിരിക്കെ സിബിഎഫ്സി തലവനായ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കയറാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍ണി സേന രംഗത്തെത്തിയിരുന്നു. കര്‍ണി സേനയുടെ നേതാവ് സുഖ്ദേവ് സിംഗ് ആണ് ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. അതുകൂടാതെ പത്മാവത് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ബിഹാറിലെ മുസഫര്‍പുരില്‍ സിനിമാ തീയറ്ററിന് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും തീയറ്റര്‍ കത്തിക്കുകയും ചെയ്തിരുന്നു.

ഉത്തരവാദിത്തം സർക്കാരിന്

ഉത്തരവാദിത്തം സർക്കാരിന്

രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരുന്നു. സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിധിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്രമസമാധാനപാലനത്തിനുള്ള ഉത്തരവാദിത്തം ഭരണഘടന ചുമത്തിയിട്ടുണ്ടെന്നും, സിബിഎഫ്സി അനുമതി നല്‍കിയ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ അത് തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ് എന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു.

ചിത്രം വിലക്കുന്നത് നീതീകരിക്കാനാകില്ല

ചിത്രം വിലക്കുന്നത് നീതീകരിക്കാനാകില്ല

ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിർമ്മാതാക്കൾക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാൽവെ വാദിച്ചത്.

അഞ്ച് മാറ്റങ്ങൾ

അഞ്ച് മാറ്റങ്ങൾ

പ്രസൂണ്‍ ജോഷി അദ്ധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡ് അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത് ചരിത്രപരമായ കൃത്യതയില്ലാത്ത് അവകാശവാദങ്ങള്‍ക്ക് മാറ്റം വരുത്തുക. ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് എന്നതിലേക്ക് മാറ്റുക ചിത്രത്തിന്റെ കഥ എടുത്തിരിയ്ക്കുന്നത് ചരിത്രത്തില്‍ നിന്നല്ല, ഒരു കവിതയില്‍ നിന്നാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്നതായ വിവരണങ്ങളില്‍ മാറ്റം വരുത്തുക. ചിത്രത്തിലെ ഹൂമര്‍ ഗാനത്തിന് മാറ്റം കഥാപാത്രത്തിന്റെ വര്‍ണ്ണനയ്ക്കനുയോജ്യമായ തരത്തില്‍ മാറ്റം വരുത്തുക.സിനിമയില്‍ സതിയെ ന്യായീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നില്ലെന്ന അറിയിപ്പ് ചേര്‍ക്കുക എന്നിവയാണ് അവ.

ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ് സർക്കാർ

സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി' സിനിമക്കെതിരേ തീവ്ര ഹിന്ദുസംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്ന് ഉത്തർ പ്രദേശ് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് യുപി ആഭ്യന്തരസെക്രട്ടറി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ പറയുന്നു. വിവാദചിത്രം ഇറങ്ങേണ്ട സാഹചര്യമല്ല ഇപ്പോള്‍ യുപിയിലേത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കേണ്ടതുണ്ട്. 'പദ്മാവതി' പോലൊരു സിനിമ ഈ സമയത്ത് റിലീസ്‌ചെയ്യുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്നും സുരക്ഷ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ട് നേരിടുമെന്നും കത്തിലുണ്ടായിരുന്നു.

ആദ്യ പോസ്റ്റർ മുതൽ വിവാദത്തിൽ

ആദ്യ പോസ്റ്റർ മുതൽ വിവാദത്തിൽ

പത്മാവതി എന്ന രജപുത്ര റാണിയുടെ കഥപറയുന്ന ചിത്രം രജപുത്രരുടെ അഭിമാനത്തെ വൃണപ്പെടുത്തുന്നു എന്ന ചിന്തയിലാണ് ചിത്രത്തിനെതിരെ പലരും രംഗത്ത് വന്നിരിക്കുന്നത്. അലാവുദ്ധീൻ കില്ജിയിൽ നിന്ന് രക്ഷപെടാൻ ആത്മാഹുതി ചെയ്ത പത്മാവതിയെ ചിത്രത്തിൽ കില്ജിയുമായി പ്രണയത്തിലാകുന്ന പത്മാവതിയായി ചിത്രീകരിക്കുന്നു എന്ന അഭ്യൂഹത്തിലാണ്‌ ചിത്രം വിവാദമായത്. രൺവീർ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ ഒന്നിച്ചു നിൽക്കുന്ന ആദ്യ പോസ്റ്റർ വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അവർ തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളെ നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബൻസാലി. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായ പദ്മാവതിയായി എത്തുന്ന ചിത്രത്തിൽ ഷാഹിദ് കപൂറും രൺവീർ സിംഗും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫണ്ടിൽ ദുരൂഹത

ഫണ്ടിൽ ദുരൂഹത

പത്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹാമണ്യൻ സ്വാമി ആരോപിച്ചിരുന്നു. ചിത്രത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച സുബ്രഹ്മണ്യൻ സ്വാമി സഞ്ജയ് ലീല ബൻസാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. യുപിഎ ഭരണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് ഇത്തരം ചിത്രങ്ങൾ കൂടുതലായി നിർമ്മാണം തുടങ്ങിയത്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

English summary
Padmaavat controversy don’t seems to end and now Fringe group Shri Rajput Karni Sen has called for Bharat bandh on 25th January on the day when Padmaavat is going to release.From issuing death threats to Bhansali and Deepika, to threatening jauhar on the streets, the Karni Sena refuses to back down, and has even promised violence, if the film releases. Lokendra Singh Kalvi, Karni Sena chief, will be in Mumbai on that day to ensure that the bandh remains effective.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more