പദ്മനാഭസ്വാമി ക്ഷേത്രം: ട്രസ്റ്റിന്റെ ആവശ്യം തള്ളി, 3 മാസത്തിനകം ഓഡിറ്റിങ് നടത്തണമെന്ന് സുപ്രീംകോടതി
ദില്ലി: പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി. പ്രത്യേക ഓഡിറ്റില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്ഷേത്രം ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2020 ല്‍ തന്നെ ക്ഷേത്രത്തില്‍ ഓഡിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ക്ഷേത്രം ട്രസ്റ്റ് ഹര്‍ജി നല്‍കുകയായിരുന്നു. അതേസമയം പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം കോടതി തള്ളിയില്ല. ഇക്കാര്യം ഓഡിറ്റിന് ശേഷം പരിഗണിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റേയും കഴിഞ്ഞ 25 വര്‍ഷമായുള്ള വരവ് ചെലവ് കണക്കുകള്‍ അംഗീകൃതവും വിശ്വാസയോഗ്യവുമായി സ്ഥാനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. 2020 ല്‍ പുറത്ത് വന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ക്ഷേത്ര ഭരണ സമിതിയും ഉപദേശക സമിതിയും ചേര്‍ന്ന് ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. വരവുചെലവ് കണക്ക് ഹാജരാക്കാന്‍ ഓഡിറ്റിങ് സ്ഥാപനം നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍ ഓഡിറ്റിങ്ങിനോട് സഹകരിക്കാന്‍ തുടക്കം മുതല്‍ ട്രസ്റ്റ് തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവോടെ ട്രസ്റ്റിന് പ്രത്യേക ഓഡിറ്റുമായി സഹകരിക്കേണ്ടി വരും. ക്ഷേത്രത്തിന്റെ ദൈനംദിനം ചെലവുകള്‍ക്ക് പണം നല്‍കേണ്ട ട്രസ്റ്റിന്റെ കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന നിലപാടാണ് ക്ഷേത്രം ഭരണ സമിതിയും സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. ട്രസ്റ്റും കൂടി സഹകരിച്ചാല്‍ മാത്രമേ മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്നും ഭരണസമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെയും ക്ഷേത്രം ട്രസ്റ്റിന്റെയും സഹായം വേണമെന്നും ക്ഷേത്രം ഭരണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിനായി പ്രതിവര്‍ഷം ആറ് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്നത്. ഈ സംഖ്യ വര്‍ധിപ്പിക്കണം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്ഷേത്ര ചെലവ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ കാര്യങ്ങള്‍ക്കായി മാസം 1 കോടി 25 ലക്ഷത്തിലേറെ രൂപ ചിലവ് വരുന്നുണ്ട്.
എന്നാല്‍ ക്ഷേത്രത്തന്റെ മാസ വരുമാനം 60 ലക്ഷത്തിൽ താഴെ മാത്രമാണെന്നാണ് താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷനായ തിരുവനന്തപുരം ജില്ലാജഡ്ജി പി കൃഷ്ണകുമാർ കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ പേരിലുള്ള ബാങ്ക്അക്കൗണ്ടുകളിലെ പണം ഉപയോഗിച്ചാണ് ഇതുവരെ പിടിച്ചുനിന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ഷേത്രം ഭരണ സമിതി 11.7 കോടി രൂപ സര്‍ക്കാറിലേക്ക് അടക്കേണ്ടതുണ്ട്. ഇത് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുമെന്ന് ക്ഷേത്രം ഉപദേശകസമിതി റിപ്പോർട്ട് നൽകി.
ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍
1965 ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മയുടെ കാലത്താണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകൃതമാവുന്നത്. ക്ഷേത്രത്തില്‍ രാജകുടുംബം നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നതിന് വേണ്ടിയായിരുന്നു ട്രസ്റ്റ് രൂപീകരിച്ചത്. അല്ലാതെ ക്ഷേത്രത്തിന്റെ മറ്റ് ദൈനംദി നഭരണം കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നുമാണ് ട്രസ്റ്റ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ക്ഷേത്രത്തോട് അനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്ശന് എന്നീ മണ്ഡപങ്ങളുംചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയും പ്രവര്‍ത്തിച്ച് വരുന്നത് ട്രസ്റ്റിന്റെ കീഴിലാണ്. സുപ്രീം കോടതി ഉത്തരവോടെ ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകളും ഓഡിറ്റിങിന് വിധേയമാവും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications