പത്മാവതിയ്ക്ക് ബ്രിട്ടന്റെ പച്ചക്കൊടി: ഡിസംബര്‍ ഒന്നിന് റിലീസ്! ഉപാധികള്‍ വച്ച് നിര്‍മാതാക്കള്‍
ദില്ലി: ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് മൂന്ന് സംസ്ഥാനങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശ്വാസ വാര്‍ത്ത. ബ്രിട്ടനിലെ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ റിലീസിന് അനുമതി ലഭിക്കുന്നതിന് മുമ്പായി ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ച ശേഷം മാത്രം മതിയെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.
ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്കിയ ബ്രീട്ടീഷ് സെന്‍സര്‍ ബോര്‍ഡ് 12എ റേറ്റിംഗാണ് നല്‍കിയിട്ടുള്ളത്. ഡിസംബര്‍ ഒന്നിന് നിശ്ചയിച്ച റിലീസ് വിവാദങ്ങളെ തുടര്‍ന്ന് വൈകിയതിന് പിന്നാലെയാണ് ബ്രിട്ടന്രെ നീക്കം. രജ്പുത്ര രാജകുമാരിയായ റാണി പത്മിനിയെ ചിത്രത്തില്‍ അധിക്ഷേപിക്കുന്നുവെന്നാരോപിച്ചാണ് രാജ്യത്ത് വിവാദങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. വയാകോം 18 നിര്‍മിച്ചിട്ടുള്ള പത്മാവതി പ്രസൂണ്‍ ജോഷി അധ്യക്ഷനായുള്ള സെന്‍സര്‍ ബോര്‍ഡ് ഇതുവരെയും കണ്ടിട്ടില്ല. റിലീസ് 2018ലേയ്ക്ക് മാറ്റിവയ്ക്കുമെന്ന സൂചനകളാണ് നിര്‍മാണ കമ്പനി നല്‍കുന്നത്.

ബ്രിട്ടന്റെ നീക്കം
ബ്രിട്ടനിലെ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ റിലീസിന് അനുമതി ലഭിക്കുന്നതിന് മുമ്പായി ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ റിലീസിനെതിരെ പ്രതിഷേധവും തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്റെ നീക്കം. ബ്രീട്ടീഷ് സെന്‍സര്‍ ബോര്‍ഡ് 12എ റേറ്റിംഗാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്.

മൂന്ന് സംസ്ഥാനങ്ങളില്‍ വിലക്ക്
ബോളിവുഡ് ചിത്രം പത്മാവതിയ്ക്കെതിരെ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ രാജസ്ഥാനും മധ്യപ്രദേശുമായിരുന്നു ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാരും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് രജ്പുത് കര്‍ണി സേന ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നതുവരെ റിലീസ് അനുവദിക്കില്ലെന്നാണ് ബിജെപി അധികാരത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാട്.

സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍
സുപ്രീം കോടതി വാദം സുപ്രീം കോടതി തള്ളി വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള 11ലധികം ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി. പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്, അതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളിക്കളയുകയായിരുന്നു.

ഭീഷണിപ്പെടുത്തി സംഘപരിവാര്‍
രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന് ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

തലകൊയ്യാന്‍ സംഘപരിവാര്‍ ആനുകൂല്യം
പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീലാ ബെന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത നേതാവ് ഈ കൃത്യം ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. നേരത്തെ ബന്‍സാലിയുടെ കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഛത്രിയ സമാജം എന്ന സംഘടനയെ സൂരജ് പാല് അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന രണ്‍വീറിന്റെ പ്രസ്താവനയായിരുന്നു ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

കാലും തലയും സംഘപരിവാറിന്
പത്മാവതി രജ്പുത് രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നുമാണ് രജ്പുത് സംഘടനകളും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്. ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബിജെപി നേതാവ് ബെന്‍സാലിയുടെ തലകൊയ്യണമെന്നും രണ്‍വീറിന്റെ കാലൊടിക്കണമെന്നുമുള്ള ആഹ്വാനങ്ങളുമായി ബിജെപി നേതാവ് സൂരജ് പാല് അമു രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഹരിയാണ മാധ്യമ കോ ഓര്‍ഡിനേറ്ററാണ് സൂരജ് പാല്. രണ്‍വീറിന്റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ബിജെപി നേതാവ് മുഴക്കിയിരുന്നു.

റിലീസ് വൈകിപ്പിക്കാന്‍ നിര്‍ദേശം
രാജ്യത്ത് പത്മാവതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയ്ക്ക് രാജസ്ഥാന് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര് സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജ്പുത് കര്‍ണിസേന അംഗങ്ങള്‍ ദീപിക പദുകോണിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. . സര്ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന് മുഖ്യമന്ത്രിയുടെ നീക്കം.

സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍
സുപ്രീം കോടതി വാദം സുപ്രീം കോടതി തള്ളി വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള 11ലധികം ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി. പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്, അതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളിക്കളയുകയായിരുന്നു.

ചിത്രത്തിനെതിരെ ആസൂത്രിത നീക്കം
മതവികാരം വ്രണപ്പെടുത്തുന്നു ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ചിത്രം നിരോധിക്കാനുള്ള ഹര്‍ജികള്‍ രണ്ട് തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന് സര്‍ക്കാരും സിനിമയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പത്മാവതി നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിഷേധിച്ചത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications