കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മാവതി വിവാദം അവസാനിക്കുന്നില്ല; ഇറാനിയും തരൂരും നേർക്ക് നേർ, 'മഹാരാജ' പരാമർശവും വിവാദത്തിൽ!

  • By Desk
Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ' മഹാരാജ' പരാമർശം വിവാദമാകുന്നു. പദ്മാവതി സിനിമയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ 'മഹാരാജ' പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ബ്രിട്ടിഷുകാർ അഭിമാനം ചവിട്ടിയരയ്ക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ 'വീര രാജാക്കൻമാർ' ഇപ്പോൾ അഭിമാനക്ഷതമെന്നു പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമർശം. എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? ഇക്കാര്യത്തിൽ മറുപടി പറയേണ്ടതു സിന്ധ്യയും ദിഗ്‌വിജയ് സിങ്ങും അമരീന്ദറുമാണെന്നായിരുന്ന സ്മൃതി ഇറാനി മറുപടി നൽകിയത്.

എസ് ദുർഗക്കെതിരെ ഏഷ്യാനെറ്റ് മുതലാളിയും; എന്തുകൊണ്ട് സെക്സി മേരിയും ആയിഷയും ഇല്ലാത്തതെന്ന് എംപിഎസ് ദുർഗക്കെതിരെ ഏഷ്യാനെറ്റ് മുതലാളിയും; എന്തുകൊണ്ട് സെക്സി മേരിയും ആയിഷയും ഇല്ലാത്തതെന്ന് എംപി

ജിഷ്ണു പ്രണോയ് കേസ്; സിബിഐയുടേത് കള്ള സത്യവാങ്മൂലം? സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് വ്യക്തം!ജിഷ്ണു പ്രണോയ് കേസ്; സിബിഐയുടേത് കള്ള സത്യവാങ്മൂലം? സർക്കാർ അലംഭാവം കാണിച്ചില്ലെന്ന് വ്യക്തം!

രജപുത്ര അഭിമാനം താൻ വ്രണപ്പെടുത്തിയെന്ന തരത്തിലുള്ള ബിജെപിക്കാരുടെ അവകാശവാദം വിസ്മയിപ്പിക്കുന്നു. ബ്രിട്ടിഷുകാരുമായി സന്ധിയിലായ മഹാരാജാക്കൻമാരുടെ കാര്യമാണു താൻ പറഞ്ഞതെന്ന് ശശി തരൂർ മറുപടിയും നൽകിയിട്ടുണ്ട്. താൻ സാമുദായികമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രജപുത്രരുടെ വീരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ ചോദ്യം ചെയ്യുകയല്ല. അവരുടെ ആശങ്ക ബിജെപി പരിഗണിക്കണമെന്നും തരൂർ വ്യക്തമാക്കി. തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തെത്തിയിരുന്നു. തരൂർ ചരിത്രം പഠിക്കണമെന്നും താൻ ഭൂതകാലത്തിൽ അഭിമാനം കൊള്ളുന്നുവെന്നുമാണ് ഗ്വാളിയോർ രാജകുടുംബാംഗമായ സിന്ധ്യപറഞ്ഞത്.

സിനിമയെ അനുകൂലിച്ച് അർണാബ് ഗോസ്വാമി

സിനിമയെ അനുകൂലിച്ച് അർണാബ് ഗോസ്വാമി

അതേസമയം സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കെതിരെ നടക്കുന്ന ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിനിടെ സിനിമയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി രംഗത്തെത്തി. പദ്മാവതിയിലെ നായിക ദീപിക പദുകോണിന്റെയും സംവിധായകന്റെയും തലവെട്ടണമെന്ന ആഹ്വാനംവരെ പുറത്തുവന്ന സാഹചര്യത്തിലാണ് അര്‍ണാബിന്റെ പരാമർശം. ദേശീയ തലത്തില്‍ ബിജെപിക്കുവേണ്ടി പിന്തുണ നല്‍കുന്ന ചാനലാണ് റിപ്പബ്ലിക്ക് ടിവി. റിപ്പബ്ലിക്ക് ടിവിയുടെ മേധാവി തന്നെ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ബിജെപിയെ കുരുക്കിലാക്കിയിട്ടുണ്ട്.

അഭിമാനം ഉയർത്തിപ്പിടിക്കുന്ന സിനിമ

അഭിമാനം ഉയർത്തിപ്പിടിക്കുന്ന സിനിമ

രജപുത് വിഭാഗങ്ങളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന മികച്ച സിനിമയെന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. പിന്നാലെ റിപ്പബ്ലിക് ടിവിയുടെ പ്രൈം ടൈം ഷോയിലും സിനിമ ചര്‍ച്ചയാക്കി. സിനിമയിലെ ഓരോ രംഗങ്ങളും റാണി പദ്മാവതിയുടെ മഹത്വം വരച്ചുകാട്ടുന്ന 'സിനിമാറ്റിക് ട്രിബ്യൂട്ട്' ആണെന്നും അര്‍ണാബ് പറയുകയൈായിരുന്നു. കര്‍ണി സേനയെ പോലുള്ളവര്‍ക്കു രണ്ടാമതൊന്ന് ആലോചിക്കാതെ പിന്തുണ നല്‍കുന്ന ബിജെപി പോലുള്ള പാര്‍ട്ടികള്‍ ഇതേക്കുറിച്ചു പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഭിനേതാക്കൾക്ക് വൻ സുരക്ഷ

അഭിനേതാക്കൾക്ക് വൻ സുരക്ഷ

പദ്മാവതി സിനിമയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ചിത്രത്തിൽ അഭിനയിച്ച നടി ദീപിക പദുകോണിനും സംവിധായകൻ സഞ്ജയ് ലീലാ ബെന്‍സാലിക്കെതിരെയും വധഭീഷണി പോലും വന്നിട്ടുണ്ട്. ദീപികയുടെ മൂക്ക് ചെത്തുമെന്ന് ശ്രീ രാജ്പുത് കർണി സേനയുടേതാണ്ഭീഷണി. ഛത്രിയ സമാജി ദീപിക പദുകോണിനും സംവിധായകനെതിരെയും രംഗത്തെത്തിയിരുന്നു. പത്മാവതി സനിമയുടെ സംവിധായകൻ സഞ്ജയി ലീല ബൻ‌സാലിയെയും നടിയെയും ശിരച്ഛേദം ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്നാണ് ഛത്രിയ സമാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപിക പദുകോണിന് വൻ സുരക്ഷയാണ് ഇപ്പോൾ മുംബൈ പോലീസ് നൽകികൊണ്ടിരിക്കുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുമെന്നും കര്‍ണി സേന വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ

ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ

ചരിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പദ്മാവതി സിനിമയ്ക്കെതിരായ പ്രതിഷേധങ്ങൾ വേണ്ടതാണെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സയിദ് സൈനുലാബ്ദീന്‍ അലി ഖാനും അഭിപ്രായപ്പെട്ടിരിക്കുകയാണ്. പദ്മാവതി സിനിമയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ അദ്ദേഹം സല്‍മാന്‍ റുഷ്ദിയോടും തസ്ലീമ നസ്‌റിനോടും ഉപമിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നതില്‍ മൂവരും ഒരേ സ്വഭാവക്കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പദ്മാവതിയിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും മതവികാരം വ്രണപ്പെടുത്താനുമാണ് ബന്‍സാലി ശ്രമിക്കുന്നത്. രജപുത്ര സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമൂഹത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

കോൺഗ്രസും ബിജെപിയും രംഗത്ത്

കോൺഗ്രസും ബിജെപിയും രംഗത്ത്

പദ്മാവതി സിനിമയില്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ അത് പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ട് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. ചിത്രത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇക്കാര്യം സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും താന്‍ ചിത്രം കണ്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആർപിഎൻ സിങ് പറ‍ഞ്ഞിരുന്നു. പദ്മാവതി സിനിമയ്ക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയിരുന്നു. മുസ്ലീം രാജാക്കന്മാരെ ഇന്ത്യൻ സിനിമകളിൽ വീരനായകന്മാരായി അവതരിപ്പിക്കാൻ ദുബായിലുള്ളവർ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകൾ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകൾ ചിത്രീകരിക്കുന്നു. ഇതിന് ദുബായിയിൽ നിന്ന് പണം നൽകുന്നുണ്ടെന്നും സുബ്രഹാമണ്യൻ സ്വാമി ആരോപിച്ചിരുന്നു.

English summary
Union minister Smriti Irani on Thursday took a jibe at Congress leader Shashi Tharoor for his reported 'maharaja' comments amidst a row over period drama Padmavati.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X