'പത്മാവതി' സൈറ്റില്‍ തീവെപ്പും ആക്രമണവും; സഞ്ജയ് ലീലാ ബെന്‍സാലി സുരക്ഷിതന്‍!!
മുംബൈ: ജയ്പൂരില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ കോലാപ്പൂരിലെ ഷൂട്ടിംഗ് സൈറ്റിന് നേരെ ആക്രമണം. സഞ്ജയ് ലീലാ ബെന്സാവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന പന്‍ഹാല ഫോര്‍ട്ടിലാണ് ആക്രമണമുണ്ടായത്. ഷൂട്ടിംഗ് സാമഗ്രികള്‍ തല്ലിത്തകര്‍ത്ത സംഘം അവ അഗ്നിക്കിരയാക്കുകയും ചെയ്തു. എന്നാല്‍ സൈറ്റിലുണ്ടായിരുന്ന സഞ്ജയ് ലീലാ ബെന്‍സാലി സുരക്ഷിതനാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
അഞ്ജാതരാണ് റാണി പത്മാവതിയുടെ സൈറ്റും പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. രാവിലെ ഷൂട്ടിംഗ് സ്ഥലത്ത് തിരിച്ചെത്തിയ ടീം അംഗങ്ങളാണ് സംഭവമറിയുന്നത്. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് സംഘം പരാതി നല്‍കിയിട്ടുണ്ട്. സൈറ്റിലുണ്ടായിരുന്ന മൃഗങ്ങളെയും പെട്രോള്‍ ഒഴിച്ച് കത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്.

പെട്രോള്‍ ബോംബ്, കല്ല്, ലാത്തി എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബെന്‍സാലിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സംഭവത്തില്‍ പങ്കുണ്ടെന്ന്് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്മാവതിയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ജെയ്പൂരില്‍ വച്ച് ശക്തമായ എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചരിത്രപ്രാധാന്യമുള്ള പന്‍ഹാല ഫോര്ട്ടിലേയ്ക്ക് മാറ്റിയത്. ചിത്രത്തിന്റെ പേരില്‍ ബെന്സാലിയ്ക്ക് നേരെ കയ്യേറ്റവും ഉണ്ടായിരുന്നു. രാത്രിയാണ് സൈറ്റ് തകര്‍ത്ത് തീയിട്ട് നശിപ്പിച്ചതെന്നാണ് ടിവി റിപ്പോര്‍ട്ടുകള്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications