കുട്ടികളെ പീഡിപ്പിക്കുക, മറ്റു കുട്ടികളെ കൊണ്ട് വീഡിയോ എടുപ്പിക്കുക! ബ്ലാക്‌മെയ്ല്‍!! അധ്യാപകനാണത്രെ

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ജയ്പൂര്‍: കുട്ടികളെ പീഡിപ്പിക്കുന്ന അധ്യാപകന്റെ വിചിത്രമായ ലൈംഗിക വൈകൃതങ്ങള്‍ പുറത്ത്. കുട്ടികളെ പീഡിപ്പിക്കുകയും ആ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വീണ്ടും കണ്ട് ആസ്വദിക്കുകയും ചെയ്യുന്നത് ഇയാള്‍ക്ക് ഹരമാണ്. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു.

രാജസ്ഥാന്‍ തലസ്ഥാനത്തെ സ്വകാര്യ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ റമീസ് (27) ആണ് ലൈംഗികത തലയ്ക്ക് പിടിച്ചതിന് അറസ്റ്റിലായത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

 ആണ്‍കുട്ടികള്‍ ഇരകള്‍

ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. നേരത്തെ പീഡിപ്പിച്ച കുട്ടികളെ കൊണ്ടുതന്നെ ഈ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. പിന്നീട് ഇതുകാണിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് ആവശ്യമുള്ള കാര്യങ്ങള്‍ സാധിക്കും. പെണ്‍കുട്ടികളും പീഡനത്തിന് ഇരകളായിട്ടുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.

76 വീഡിയോ ക്ലിപ്പുകള്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇയാള്‍ ഈ പ്രവര്‍ത്തനം ചെയ്യുന്നുവെന്ന് പോലിസ് പറഞ്ഞു. പീഡനരംഗങ്ങള്‍ കുട്ടികളെ കൊണ്ട് വീഡിയോയില്‍ പകര്‍ത്തിയതിന്റെ തെളിവുകള്‍ പോലിസ് കണ്ടെടുത്തു. ഇയാളുടെ മൊബൈലില്‍ നിന്ന് 76 ക്ലിപ്പുകള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ വീട്ടിലും പോലിസ് റെയ്ഡ് നടത്തി.

അവിവാഹിതനായ അധ്യാപകന്‍

രണ്ട് പരാതികള്‍ പോലിസില്‍ ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പീഡന കഥകള്‍ പുറത്തായത്. അധ്യാപകന്‍ അവിവാഹിതനാണെന്ന് രാംഗഞ്ച് പോലിസ് ഓഫിസര്‍ അശോക് ചൗഹാന്‍ പറഞ്ഞു.

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണി

വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നായിരുന്നു അധ്യാപകന്റെ ഭീഷണിയെന്ന് പരാതികളില്‍ പറയുന്നു. വീഡിയോ ക്ലിപ്പുകള്‍ കാണിച്ച് പണം എത്തിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. പണം എത്തിക്കാത്ത കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും പോലിസ് പറഞ്ഞു. കുട്ടികളോട് വൈകീട്ട് ട്യൂഷന് വരാന്‍ അധ്യാപകന്‍ നിര്‍ബന്ധിച്ചിരുന്നു.

സസ്‌പെന്‍ഷന്‍, പ്രതിഷേധം

ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അധ്യാപകനെ കഴിഞ്ഞമാസം സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. അധ്യാപകന്‍ ചില വീഡിയോ ക്ലിപ്പുകള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതോടെയായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീടാണ് പരാതിയും പോലിസ് ഇടപെടലും ഉണ്ടായത്. അധ്യാപകനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

English summary
A 27-year-old teacher has been arrested here for allegedly sexually abusing and raping numerous schoolboys over the past several years. The paedophile, Rameez, would also make video clips of the acts, with around 76 such clips recovered from his mobile phone after his arrest two days ago. Two of his victims have registered an FIR against the unmarried teacher who is now under police custody and will be produced in a court on Monday.
Please Wait while comments are loading...