നിങ്ങളുടെ രാജ്യത്തിന്റെ ബജറ്റ് ഞങ്ങളുടെ സൈനിക ബജറ്റിന്റെ അത്രപോലുമില്ല; പാകിസ്ഥാനെതിരെ ഒവൈസി
ഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ വീണ്ടും വിമർശിച്ച് എ ഐ എം ഐ എം അധ്യക്ഷനും ഹൈദരാബാദ് എം പിയുപമായ അസദുദ്ദീൻ ഒവൈസി. . പാകിസ്ഥാൻ ഇന്ത്യയ്ക്ക് അരനൂറ്റാണ്ട് പിന്നിലാണെന്ന് ഒവൈസി പറഞ്ഞു. വഖഫ് ( ഭേദഗതി ) നിയമത്തിനെതിരെ മഹാരാഷ്ട്രയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി.
ഭീകരാക്രമണത്തിൽ ഒവൈസി പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു. പാക് നേതാക്കളുടെ ഭീഷണിയും അദ്ദേഹം തള്ളക്കളഞ്ഞു. " നിങ്ങൾ വെറും അര മണിക്കൂർ പിന്നിലല്ല, നിങ്ങൾ ഇന്ത്യയ്ക്ക് അരനൂറ്റാണ്ട് പിന്നിലാണ്. നിങ്ങളുടെ രാജ്യത്തിന്റെ ബജറ്റ് ഞങ്ങളുടെ സൈനിക ബജറ്റിന്റെ അത്രപോലുമില്ല, " അദ്ദേഹം പറഞ്ഞു.

" അണുബോംബുകളുണ്ടെന്ന് പാകിസ്ഥാൻ ആവർത്തിച്ച് പറയുന്നു. ഓർക്കുക നിങ്ങൾ മറ്റൊരു രാജ്യത്ത് പോയി നിരപരാധികളെ കൊന്നാൽ ഒരു രാജ്യവും നിശബ്ദത പാലിക്കില്ല " അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ വിനോദ സഞ്ചാരികളെ കൊല്ലുന്നതിന് മുമ്പ് തീവ്രവാദികൾ അവരോട് മതം ചോദിച്ചിരുന്നുവെന്ന് ആവർത്തിച്ചു.
" നിങ്ങൾ ഏത് മതത്തെക്കുറിച്ചാണ് സംസാരിക്കുന്നത് ? നിങ്ങൾ ഖവാരിജുകളേക്കാൾ മോശമാണ്. ഈ പ്രവൃത്തി കാണിക്കുന്നത് നിങ്ങൾ ഐ എ സിന്റെ പിൻഗാമികളാണ്, " അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാൻ വർഷങ്ങളായി ഭീകർക്ക് പരിശീലനം നൽകുന്നുണ്ടെന്ന് ഒവൈസി പറഞ്ഞു. പാകിസ്ഥാനെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാശ്മീർ പോലെ കാശ്മീരികൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഒവൈസി പ്രധാനമന്ത്രിയോട് പറഞ്ഞു. " ടിവി ചാനലുകളിലെ ചില അവതാരകർ കശ്മീരികൾക്കെതിരെ സംസാരിക്കുന്നു. അവർ ലജ്ജയില്ലാത്തവരാണ്. കശ്മീർ നമ്മുടെ അവിഭാജ്യഘടകമാണ്. അങ്ങനെ ചന്നെ തുടരുകയാണെങ്കിൽ കശ്മീരികളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവരെ എങ്ങനെ സംശയിക്കും ? " അദ്ദേഹം പറഞ്ഞു. ഭീകർക്കെകതിരെ പോരാടുന്നതിനിടെ ജീവൻ ബലിയർപ്പിച്ചത് ഒരു കശ്മീരിയാണെന്നും പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മുതുകിൽ താങ്ങി 40 മിനിറ്റ് നടന്ന് കശ്മിരിയാണെന്നും ഒവൈസി പറഞ്ഞത്.
അതേ സമയം നേരത്തെയും പാകിസ്ഥാനെതിരെ ഒവൈസി രംഗത്ത് വന്നിരുന്നു. പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കണമെന്നും സിന്ധു നദീജല ഉടമ്പടി താല്ക്കാലികമായി നിർത്തിവെച്ചതിനെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്ഥാനെതിരെ സ്വയ രക്ഷയ്ക്കായി വ്യോമ, നാവിക, ഉപരോധം നടത്താനും പാകിസ്ഥാനെതിരെ ആയുധ വിൽപനയ്ക്ക് ഉപരോധം ഏർപ്പെടുത്താനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞിരുന്നു.












Click it and Unblock the Notifications