Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹൽഗാം ആക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ, 14 ഭീകരരുടെ പട്ടിക പുറത്തുവിട്ട് ഐബി

ശ്രീനഗർ: പഹൽഗാം ഭീകാരാക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. ആക്രമണം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ സർക്കാർ എൻഐഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്ക് ഓഫ് ഓഫീസറുടെ നേതൃത്വത്തിൽ എൻഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തത്.

അതിനിടെ ലഡാക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 14 ഭീകരുടെ പട്ടിക ഇന്റലിജൻസ് ബ്യൂറോ തയ്യാറാക്കിയിട്ടുണ്ട്. 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണിവർ. പാക്കിസ്ഥാനിൽ നിന്നും ഇവർക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് ഐബിയുടെ കണ്ടെത്തൽ. പാക്ക് പിന്തുണയുള്ള മൂന്നു പ്രധാന ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ തയിബ (എൽ ഇ ടി), ജയ്ഷെ മുഹമ്മദ് (ജെഇഎം) എന്നീ സംഘടനകളുമായാണ് പട്ടികയിൽ ഉള്ളവർക്ക് ബന്ധം. 3 പേർക്ക് ഹിസ്ബുള്ളുമായും എട്ട് പേർക്ക് എൽ ഇ ടിയുമായും 3 പേർക്ക് ജെയ്ഷയുമായാണ് ബന്ധം.

army1-17

ആദിൽ റഹ്മാൻ ഡെന്റൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്‌സൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നസീർ (20), ആമിർ നസീർ വാനി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖണ്ഡേ (24), നസീർ അഹമ്മദ് വാനി (21), ഷാഹിദ് അഹമ്മദ് എ, അദ്നാൻ (27), ദാർഫി എ അദ്നാൻ സുബൈർ അഹമ്മദ് വാനി (39), ഹാറൂൺ റാഷിദ് ഗനായി (32), സക്കീർ അഹമ്മദ് ഗനി (29) എന്നിവരാണ് ഐബിയുടെ പട്ടികയിൽ ഉൾപ്പെട്ടത്.

2021 ലാണത്രേ ഡെന്റു എൽ ഇ ടിയിൽ ചേർന്നത്. ഇയാൾ സോപൂർ ജില്ല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ജെയ്ഷെ അംഗമായ ആസിഫ് അഹമ്മദ് ഷെയ്ഖ് അവന്തിപോര ജില്ല കമാന്ററാണ്. 2000 മുതൽ ഇയാൾ വിവിധ ഭീകരാക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഏറെ നാളുകളാണ് പ്രവർത്തിക്കുന്നവരാണ് ഇവരിൽ പലരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട 10 ഭീകരരുടെ വീടുകൾ കഴിഞ്ഞ ആറ് ദിവസത്തിനിടെ സൈന്യം ബോംബിട്ട് തകർത്തു. അതേസമയം ഇതുവരേും ഭീകരരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+