'ആക്രമിച്ചവരെ മാത്രമല്ല അണിയറയിലുളളവരെയും വെറുതെ വിടില്ല', മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
ന്യൂ ഡല്‍ഹി: ജമ്മു-കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ട് വരുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. ഭീകരാക്രമണം നടത്തിയവരെ മാത്രമല്ല ഗൂഢാലോചന നടത്തിയവരേയും ഇന്ത്യ കണ്ടെത്തുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
തീവ്രവാദത്തിന് എതിരെ രാജ്യം ഒറ്റക്കെട്ടാണ്. തീവ്രവാദത്തോട് തരിമ്പ് പോലും സഹിഷ്ണുത കാണിക്കില്ല. ഈ ആക്രമണം നടത്തിയവരെ മാത്രമല്ല, നമ്മുടെ മണ്ണില്‍ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്ത അണിയറയിലുളളവരെയും വെറുത വിടില്ല. ഉത്തരവാദികള്‍ക്ക് ഉചിതമായ, ശക്തമായ മറുപടി തന്നെ വൈകാതെ നല്‍കും. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.

ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുളള ഭീരുത്വപരമായ ആക്രമണം ആണ് പഹല്‍ഗാമില്‍ നടന്നത് എന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് അതിപുരാതനമായ സംസ്ക്കാരമുളള ഒരു രാജ്യമാണ്, ഇത്തരം തീവ്രവാദ ആക്രമണങ്ങള്ക്കൊണ്ടൊന്നും അത്തരമൊരു രാജ്യത്തെ ദുര്‍ബലപ്പെടുത്താനാകില്ലെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന തീവ്രവാദ ആക്രമണത്തില്‍ 2 വിദേശികള്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമിലെ ബൈസരണ്‍ പുല്‍മേടുകളില്‍ വെച്ചാണ് ഒരു സംഘം വിനോദസഞ്ചാരികള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന സംഘടനയാണ് തീവ്രവാദ ആക്രമണത്തിന് പിന്നില്‍. ആളുകളെ മതം ചോദിച്ചറിഞ്ഞ ശേഷമാണ് വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.
തീവ്രവാദ ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പഹല്‍ഗാമിലെത്തിയിരുന്നു. ഡല്‍ഹിയില്‍ രാജ്നാഥ് സിംഗ് വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തി. രണ്ടര മണിക്കൂറോളം നീണ്ട യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ അനില്‍ ചൗഹാന്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ എകെ സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
സേനകളോട് സജ്ജരായിരിക്കാനും താഴ്വരയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും രാജ്നാഥ് സിംഗ് സേനാമേധാവികളോട് നിര്‍ദേശിച്ചതായാണ് വിവരം. സൗദി അറേബ്യയില്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശസന്ദര്‍ശനം മതിയാക്കി ഇന്നലെ വൈകിട്ടോടെ തന്നെ ഡല്‍ഹിയില്‍ തിരിച്ചെത്തി. ഈ ക്രൂരകൃത്യത്തിന് പിന്നിലുളളവരെ വെറുതെ വിടില്ലെന്നും തീവ്രവാദത്തിന് എതിരെയുളള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications