Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാമിലെ കണ്ണീർ; വിനോദസഞ്ചാരികളെ മതം നോക്കി കൊലപ്പെടുത്തിയ ഭീകരർ: ശക്തമായ തിരിച്ചടിക്ക് ഇന്ത്യ

കഴിഞ്ഞ ഏതാനും വർഷങ്ങളായി കശ്മീർ പൊതുവെ ശാന്തമാണ്. പുല്‍വാമ ഉള്‍പ്പെടെ ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ ഇടക്ക് ഉണ്ടായിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികളെ അവർ ഒരിക്കലും ലക്ഷ്യം വെച്ചിരുന്നില്ല. സുരക്ഷ ബോധം വർധിച്ചതോടെ കശ്മീരിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി.

ശ്രീനഗറിലേക്ക് വന്ദേഭാരത് സർവ്വീസ് ആരംഭിച്ചതും കശ്മീരിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറാനിരിക്കേയാണ് പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ചാരികളെ അവരുടെ മതം തിരഞ്ഞ് ആക്രമണത്തിന് ഇരയാക്കി എന്നുള്ളതാണ് പഹല്‍ഗാം സംഭവത്തിന്റെ ആഘാതം വർധിപ്പിക്കുന്നത്.

pehlagam

മുൻകൂട്ടി ആസൂത്രണം ചെയ്ത മതപരമായ കൂട്ടക്കൊലയാണ് പഹല്‍ഗാം താഴ്വരയില്‍ നടന്നതെന്നാണ് ദൃക്സാക്ഷികള്‍ വ്യക്താമാക്കുന്നത്. തോക്കുമായി എത്തിയ അക്രമികൾ ആളുകളുടെ പേരും ഐഡി കാർഡും ആവശ്യപ്പെട്ടു. തുടർന്ന് അവരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് നിർത്തി. മതം തിരിച്ചറിയാനായി പുരുഷന്മാരുടെ വസ്ത്രം അഴിപ്പിച്ചും കലിമ ചൊല്ലിച്ചും പരിശോധന നടത്തിയതായും ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട് എത്തിയവർ പറയുന്നു.

പഹല്‍ഗാം ആക്രമണം രാഷ്ട്രീയപരമായ പ്രതികരണങ്ങള്‍ക്കും ഇടയാക്കുന്നു "ഇത് വെറുമൊരു ഭീകരാക്രമണമായിരുന്നില്ല. തീവ്രവാദത്തിന്റെ വേഷം ധരിച്ച പ്രത്യയശാസ്ത്ര ജിഹാദായിരുന്നു ഇത്. ഇന്ത്യയുടെ മതപരവും സാംസ്കാരികവുമായ സ്വത്വത്തിനെതിരായ ദീർഘകാല യുദ്ധത്തിന്റെ ഭാഗമാണിത്. പഹൽഗാമിൽ ഇരുപത്തിയാറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവരെല്ലാം നിരായുധരായ സാധാരണക്കാരായിരുന്നു. പലരും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു - രാഷ്ട്രീയത്തിനല്ല, സമാധാനത്തിനായി താഴ്‌വരയിലേക്ക് വന്ന കുടുംബങ്ങൾ. കൊലയാളികളുടെ കണ്ണിൽ അവർ ചെയ്ത ഒരേയൊരു 'കുറ്റം' അവർ ഹിന്ദുക്കളായിരുന്നു എന്നതാണ്." എന്നായിരുന്നു ഒരു ബിജെപി നേതാവിന്റെ പ്രതികരണം.

ഈ ആക്രണം ഏതെങ്കിലും തരത്തിലും യാദൃശ്ചികമോ ഇത് ചെറുത്തുനിൽപ്പോ ആയിരുന്നില്ല. മതപരമായ ഒരു തുടച്ച് നീക്കലായിരുന്നു ഇവിടെ ആസൂത്രണം ചെയ്തത്. പാകിസ്ഥാന്റെ ഐ‌ എസ്‌ ഐ പിന്തുണയ്ക്കുന്ന കശ്മീരിലെ നിഴൽ യുദ്ധ തന്ത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ആക്രമണമായും പഹല്‍ഗാം സംഭവത്തെ വിലയിരുത്തുന്നു. സാമുദായിക സംഘർഷങ്ങൾ ഉണ്ടാക്കുക, മതപരമായ നീക്കത്തിലൂടെ ഇന്ത്യയെ ദുർബലപ്പെടുത്തുക, രാജ്യത്തെ ഏറ്റവും സങ്കീർണവും സ്പർശനീയവുമായ പ്രദേശങ്ങളിലൊന്നിൽ ഐക്യവും സമാധാനവും തകർക്കുക എന്നതാണ് പഹല്‍ഗാമിലെ ആക്രമത്തിലൂടെ തീവ്രവാദികള്‍ ലക്ഷ്യമിട്ടതെന്നും സുരക്ഷാ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രത്യയശാസ്ത്രം കശ്മീരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ബി ജെ പി നേതാക്കള്‍ വാദിക്കുന്നു. പശ്ചിമ ബംഗാളിലെ സെലക്ടീവ് കൊലപാതകങ്ങൾ മുതൽ നാഗ്പൂരിലെ സമീപകാല കലാപങ്ങളില്‍ വരെ ജിഹാദിസ്റ്റ് അക്രമത്തിന്റെ ഒരു സ്ഥിരമായ ധാരയുണ്ട്. ഈ തീവ്രവാദികൾക്ക്, ഓരോ ഹിന്ദു ക്ഷേത്രവും ഒരു പരാജയവും ഓരോ ഉത്സവവും ഒരു പ്രകോപനമാണ് അവരെ സംബന്ധിച്ച് ഒരു ഹിന്ദുവിനെ കൊല്ലുന്നത് കുറ്റകൃത്യമല്ല. അത് ദൈവിക നീതിയാണ്. എന്നിട്ടും ആഗോള തലത്തില്‍ പലരും പറയുന്നത് തീവ്രവാദത്തിന് മതമില്ല എന്നാണ്. "ഇതിനെ ജിഹാദ് എന്ന് നാം വിളിക്കുമ്പോൾ, നമ്മെ വർഗീയ വാദികള്‍ എന്ന് വിളിക്കുന്നു. അത് ധാർമിക ഭീരുത്വമാണെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു.

ഈ സമീപനം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഇരകളെ മറക്കാനും അവരുടെ കൊലയാളികളെ ന്യായീകരിക്കാനും കാരണമാകുന്നു. എന്നാൽ ഇത്തവണ, ന്യൂഡൽഹിയിൽ നിന്നുള്ള പ്രതികരണം ദുർബലമായ നയതന്ത്രമോ മൗനമോ പ്രീണനമോ അല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കീഴിൽ ഇന്ത്യ ഭീകരതയെ അപലപിക്കുക മാത്രമല്ല - അതിനെ നേരിടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ പഹല്‍ഗാം സന്ദർശനവും ഭാരതം ഭീകരതയ്ക്ക് വഴങ്ങില്ലെന്ന ഉറപ്പും വ്യക്തമായ സന്ദേശവും നൽകുന്നു. എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കുന്നവരേയും തിരിച്ചറിഞ്ഞ് ശിക്ഷിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഒരു പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയത്തെയാണ് കാണിക്കുന്നത്. നമ്മുടെ ജനങ്ങളെ കൊല്ലുന്നവർ സുഖകരമായി ഉറങ്ങില്ല. നീതി നടപ്പാക്കപ്പെടും - പത്രസമ്മേളനങ്ങളിലൂടെയല്ല, മറിച്ച് പ്രവർത്തനത്തിലൂടെയായിരിക്കും എന്ന സന്ദേശമാണ് സർക്കാർ നല്‍കുന്നത്.

Take a Poll

പഹല്‍ഗാമിലേത് കേവലം വിനോദസഞ്ചാരികൾക്ക് നേരെയുള്ള ഒരു ആക്രമണമായിരുന്നില്ല - ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ഒരു ആക്രമണമായിരുന്നു. ഹിന്ദുക്കളെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ ഇനിയും മൂടിവയ്ക്കാൻ നമ്മള്‍ അനുവദിക്കില്ല. ഇന്ത്യ ശക്തമായി മാത്രമല്ല, വ്യക്തതയോടെയും പ്രതികരിക്കും. അതായത് ഭീകരതയെ അപലപിക്കുക മാത്രമല്ല, അതിനെ തകർക്കുകയും ചെയ്യുന്ന ഒരു നേതൃത്വത്തിന് കീഴിൽ ഭയമില്ലാത്ത, വഴങ്ങാത്ത, ഐക്യമുള്ള ഒരു പുതിയ ഇന്ത്യയാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+