Pahalgam: സഞ്ചാരികളെ വരവേല്‍ക്കാന്‍ പഹല്‍ഗാം; ഇനി ധൈര്യമായി പോകാം: കാണേണ്ട കാഴ്ച്ചകള്‍ ഇതാ
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയെ ഒട്ടാകെ ഉലച്ചിരുന്നു. അതിമനോഹരമായ പുല്‍മേടുകളില്‍ വെടിയൊച്ചകള്‍ മുഴങ്ങിയതിന് പിന്നാലെ 26 വിനോദസഞ്ചാരികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അതില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിരുന്നു. ജീവിതം പച്ചപിടിച്ചു വന്നിരുന്ന അവിടുത്തെ കച്ചവടക്കാര്‍ക്കും ഭീകരരുടെ പ്രവൃത്തി വലിയ തിരിച്ചടിയായി മാറി. അന്നത്തെ മാരകമായ മുറിവുകള്‍ അവിടുത്തെ ജനങ്ങളുടെ മനസില്‍ പയ്യെ ഉണങ്ങിവരിയാണ്.
ഇപ്പോഴിതാ, ഭീകരാക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്ന കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നിരിക്കുകയാണ്. സുരക്ഷാ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ ശേഷമാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. വീണ്ടും ഈ മനോഹരമായ താഴ്വരകള്‍ പഴയതു പോലെ സഞ്ചാരികളെകൊണ്ട് നിറയാന്‍ കാത്തിരിക്കുകയാണ് അവിടുത്തെ ജനങ്ങള്‍.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു 48 ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ തുറന്നു നല്കിയ സ്ഥലങ്ങളില്‍ ബുഡ്ഗാമിലെ മനോഹരമായ പുല്‍മേടുകളും പൈന്‍ മരങ്ങളും നിറഞ്ഞ യൂസ്മാര്ഗും പാല് താഴ്വര എന്നറിയപ്പെടുന്ന ദൂദ്പത്രിയും ഉള്‍പ്പെടുന്നു. ഇതുകൂടാതെ അനന്ത്നാഗിലെ ദണ്ഡിപോര പാര്‍ക്ക്, ചരിത്രപ്രസിദ്ധമായ പീര്‍ കി ഗാലി, ഷോപ്പിയാനിലെ ദുബ്ജാന്, പദ്പവാന്‍ എന്നിവയും ഇനി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. ശ്രീനഗറിലെ ആത്മീയ ശാന്തത പകരുന്ന അസ്താന്പോറയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പശേഖരമുള്ള തുലിപ് ഗാര്‍ഡനും വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാകും.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഗന്ദര്‍ബാലിലെ പ്രശസ്തമായ തജ്വാസ് ഹിമാനിയും ഹംഗ് പാര്‍ക്കും തുറന്നിട്ടുണ്ട്. ഏഷ്യയിലെ വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വുള്ളര്‍ തടാകവും അതിനോട് ചേര്‍ന്നുള്ള വാട്ലാബും ബാരാമുള്ളയില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സജ്ജമായിക്കഴിഞ്ഞു. കശ്മീര്‍ ഡിവിഷന് പുറമെ ജമ്മു ഡിവിഷനിലെ റിയാസിയിലുള്ള ദേവി പിണ്ടി, റംബാനിലെ മഹു മങ്കാട്ട്, കിഷ്ത്വാറിലെ മുഗള്‍ മൈതാന്‍ എന്നീ സ്ഥലങ്ങളും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വീണ്ടും തുറന്നവയില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ മഞ്ഞ് നീക്കം ചെയ്യുന്ന മുറയ്ക്ക് ഗുരൈസ്, ബംഗസ് തുടങ്ങിയ സ്ഥലങ്ങള്‍ കൂടി തുറന്നു നല്‍കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications