പാകിസ്ഥാനെതിരെ കർശനനടപടി വേണമെന്ന് ഒവൈസി, 'സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവെച്ചത് നല്ലത്'
ഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷവമിർശനവുമായി എ ഐ എം എം തലവൻ അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച സർവ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കണമെന്നും സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവെച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. സുരക്ഷാ കാര്യങ്ങളിൽ ബുധനാഴ്ച ചേർന്ന ക്യാബിനറ്റ് കമ്മിറ്റി എടുത്ത തീരുമാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സിന്ധു നദീജല കരാർ താത്ക്കാലികമായി നിർത്തിവെച്ചത് വളരെ നല്ലതാണ്. പക്ഷേ നമ്മൾ വെള്ളം എവിടെ സൂക്ഷിക്കും ? കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ പിന്തുണയ്ക്കും. ഇതിൽ രാഷ്ട്രീയമില്ല, അദ്ദേഹം പറഞ്ഞു. " ഭീകര സംഘങ്ങൾക്ക് അഭയം നൽകുന്ന രാഷ്ട്രത്തിനെതിരെ കേന്ദ്ര സർക്കാരിന് നടപടിയെടുക്കാം. പാകിസ്ഥാനെതിരെ സ്വയ രക്ഷയ്ക്കായി വ്യോമ, നാവിക ഉപരോധം നടത്താനും പാകിസ്ഥാനെതിരെ ആയുധ വിൽപനയ്ക്ക് ഉപരോധം ഏർപ്പെടുത്താനും അന്താരാഷ്ട്ര നിയമം അനുവദിക്കുന്നു.

എന്തുകൊണ്ടാണ് സി ആർ പി എഫിനെ ബൈസാരൻ പുൽമേട്ടിൽ വിന്യസിക്കാത്തത്? എന്തുകൊണ്ടാണ് ദ്രുത പ്രതികരണ സംഘം അവിടെയെത്താൻ ഒരു മണിക്കൂർ എടുത്തതെന്നും ഒവൈസി ചോദിച്ചു. കാശ്മീരികൾക്കും കാശ്മീരി വിദ്യാർത്ഥികൾക്കും എതിരായ തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതം ചോദിച്ച് തീവ്രവാദികൾ ആളുകളെ കൊന്ന രീതിയെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്തരിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, കേന്ദ്ര മന്ത്രി കിരൺ റിജിജു , വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എല്ലാ പാർട്ടികളും ഭീകരാക്രമണത്തെ ഒരുപോലെ അപലപിച്ചുവെന്നും ഏത് നടപടിയും സ്വീകരിക്കാൻ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകുന്നു,വെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചൊവ്വാഴ്ച പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ വിനോദസഞ്ചാരികളെ ആക്രമിച്ച തീവ്രവാദികൾ 25 ഇന്ത്യൻ പൗരന്മാരെയും ഒരു നേപ്പാളി പൗരനെയും കൊലപ്പെടുത്തിയിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം
താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ്.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ രൂക്ഷമായി നടപടികളാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്നിധ്യത്തിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തിൽ അതിർത്തി കടന്നുള്ള ഭീകരവാദത്തിനുള്ള പിന്തുണ പാകിസ്ഥാൻ വിശ്വസനീയമായും പിൻവലിക്കാനാവാത്ത വിധത്തിലും ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാൻ ഇന്ത്യ തീരുമാനമായി.
പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ നിന്ന് നയതന്ത്ര - പ്രതിരോധ ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കി. അട്ടാരി - വാഗ അതിർത്തി അടച്ചു. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരുടെ വിസ, മെഡിക്കൽ വിസ ഉൾപ്പെടെ റദ്ദാക്കി. ഏപ്രിൽ 27 നകം പാക്കിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 വരെ ഇളവുണ്ട്. പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും താത്ക്കാലികമായി നിർത്തി വെച്ചു.
അതേ സമയം, ഇന്ത്യ നടപടി കടുപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാനും പ്രതികരിച്ചു. സിന്ധു നദീജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞു
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications