Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാകിസ്ഥാൻ തെമ്മാടി രാജ്യം'; ഐക്യരാഷ്ട്ര സഭയിൽ രൂക്ഷവിമർശനവുമായി ഇന്ത്യ

ഡൽ​ഹി: പാകിസ്ഥാനതെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിമർശനം നടത്തിയത്.
തീവ്രവാദികളെ പരിശീലിപ്പിക്കുന്നുണ്ടെന്നും ധനസഹായം നൽകുന്നുമുണ്ടെന്ന പാകിസ്ഥാൻ പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഇന്ത്യ ചൂണ്ടിക്കാട്ടി.

പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രാജ്യം പതിറ്റാണ്ടുകളായിതീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് സമ്മതിച്ചിരുന്നു. ഈ ഏറ്റുപറച്ചിൽ ആശ്ചര്യകരമല്ലെന്നും ആ​ഗോള ഭീകരത വളർത്തുന്ന ഒരു തെമ്മാടി രാഷ്ട്രമാണ് പാകിസ്ഥാനെന്നും യു എന്നിസെ ഇന്ത്യയുടെ സ്ഥിരം പ്രിതനിധിയായ യോജ്ന പട്ടേൽ പറഞ്ഞു.

india

" അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ പാകിസ്ഥാൻ ചരിത്രം സമ്മതിക്കുന്നതും ഏറ്റുപറയുന്നതും ലോകം മുഴുവൻ കണ്ടു. ഈ തുറന്ന് ഏറ്റുപറച്ചിൽ ആരെയും അത്ഭുതപ്പെടുത്തുന്നില്ല. ആ​ഗോള ഭീകരത വളർത്തുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാനെ തുറന്നുകാട്ടുകയും ചെയ്യുന്നു. ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ല, അവർ പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനായി ആ​ഗോള ഫോറത്തെ ദുരുപയോ​ഗം ചെയ്യുകയും തുരങ്കം വെയ്ക്കുകയും ചെയ്യുന്ന പാകിസ്ഥാനെ യോജ്ന പട്ടേൽ കുറ്റപ്പെടുത്തി. പഹൽ​ഗാം ആക്രമണത്തിന് ശേഷം ആ​ഗോള സമൂഹം നൽകിയ ശക്തവും വ്യക്തവുമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും യോജ്ന പട്ടേൽ നന്ദി പറഞ്ഞു. ഭീകരതയോട് അന്താരാഷ്ട്ര സമൂഹം ഒട്ടും സഹിഷ്ണുത കാണിക്കുന്നില്ല എന്നതിൻ്റെ തെളിവാണിത്, അവർ പറഞ്ഞു.

പഹൽ​ഗാം ആക്രമത്തിൽ പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നുവെന്ന് ഇന്ത്യ ആവർത്തിച്ചു. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. പാകിസ്ഥാനുമായുള്ള നിർണായക ജലം പങ്കിടൽ കരാറായ സിന്ധു നദീജല ഉടമ്പടി ഇന്ത്യ താത്ക്കാലികമായി നിർത്തിവെച്ചു. പാകിസ്ഥാൻ വിസകൾ റദ്ദാക്കി. പാകിസ്ഥാനിൽ നിന്നുള്ള സന്ദർശകരോട് ദിവസങ്ങൾക്കുള്ളിൽ
ഇന്ത്യ വിടാൻ ആവശ്യപ്പെട്ടു.

അതേ സമയം ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം തുടർച്ചയായി അഞ്ചാം ദിനവും വെടി നിർത്തൽ കരാർ ലംഘിച്ചു.
പഹൽ​ഗാം ഭീകരാക്രമണ്തതിന് പിന്നാലെ കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് ഏജന്ഡസികളുടെ മുന്നറിയിപ്പ് ഉള്ളതായാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+