പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇങ്ങനെ; 1,597 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഏകദേശം എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 1,597 പേജുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ ശാഖാ മേധാവി സാജിദ് ജട്ടാണ് മുഖ്യസൂത്രധാരകന്‍.
ഏപ്രില്‍ 22-നാണ് കാശ്മീരില്‍ നിരവധി വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ 26 പേര്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ കാരണമായ ഭീകരാക്രമണം ഉണ്ടായത്. പാക് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊച്ചി സ്വദേശിയും കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയും പാക് സ്വദേശികളായ പ്രതികളുടെ പങ്കും കുറ്റപത്രത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 1,000-ത്തിലധികം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഐഎ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ചത്. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബയും അതിന്റെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത സംഘടനകള്‍. ഇതില്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന് നേതൃത്വം നല്കുന്ന സാജിദ് സൈഫുള്ള ജട്ട് ആണ് മുഖ്യ ആസൂത്രകന്‍. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേരിട്ട് പങ്കാളിയാണ്. ജട്ടിനെ അറസ്റ്റ് ചെയ്യാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുള്ളത്.
ജട്ടിനെ കൂടാതെ, ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന് ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന് എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് പേരും ജൂലൈ 28-ന് ശ്രീനഗറിലെ ഡാച്ചിഗാം പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന് മഹാദേവി'നിടെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ ഭീകരര്‍ക്ക് ഒരുക്കി നല്കിയ ആറ് പ്രദേശവാസികളെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര് അക്രമികള്‍ക്ക് അഭയം നല്കി. ഒരാള്‍ ഭീകരരെ കാശ്മീരിലെ വനമേഖലയിലൂടെ വഴി കാണിച്ചുകൊടുക്കുകയും ആക്രമണ സ്ഥലത്ത് എത്താന്‍ സഹായിക്കുകയും ചെയ്തു.
പഹല്‍ഗാം ആക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ പാകിസ്ഥാന്റെ പങ്ക് വീണ്ടും ദേശീയ ശ്രദ്ധയില്‍ വന്നിരിക്കുകയാണ്. പാകിസ്ഥാന്റെ പരോക്ഷ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും യുദ്ധസമാനമായ സാഹചര്യത്തിലേക്കു നീങ്ങിയിരുന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ നിരവധി പാക് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാലു ദിവസത്തോളം രൂക്ഷമായ സംഘര്‍ഷമുണ്ടായി. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications