ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍! കോടതി വരെ ഞെട്ടിപ്പോയി...
നവംബര്‍ മൂന്നാം തിയതിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പരിചരയാക്കാരനും അയാളുടെ കൂട്ടുകാരും ചേര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചത്.
ദില്ലി: കൂട്ടബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍. കോടതിയില്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടെ ആരോപണ വിധേയനായയാള്‍ വീഡിയോ ജഡ്ജിയെ കാണിക്കുകയായിരുന്നു. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ തന്റെ പേരില്ലെന്ന് കാണിക്കാനാണ് ഇയാള്‍ കോടതിയില്‍ വീഡിയോ പ്ലേ ചെയ്തത്.
വീഡിയോ യൂട്യൂബില്‍ നിന്ന് കിട്ടിയതാണെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. പെണ്‍കുട്ടി പോലീസിന് മുന്നില്‍ മൊഴി നല്‍കുന്ന വീഡിയോ യൂട്യൂബില്‍ വന്നത് നഗ്നമായ നിയമലംഘനമാണെന്ന് ഹസാരി കോടതി നിരീക്ഷിച്ചു. സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. പോസ്‌കോ നിയമപ്രകാരം മൊഴി നല്‍കുന്നത് റെക്കോഡ് ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ റെക്കോഡ് ചെയ്ത വീഡിയോ പുറത്തായത് പോലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

പരിചയക്കാരനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചു
നവംബര്‍ മൂന്നാം തിയതിയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നഗരത്തിലെ ഹോട്ടലില്‍ വെച്ച് പരിചരയാക്കാരനും അയാളുടെ കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്.

വീഡിയോ കാണിച്ചത് ഹോട്ടല്‍ മാനേജര്‍
പീഡനം നടന്ന ഹോട്ടലിലെ മാനേജറാണ് കേസില്‍ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വീഡിയോ കോടതിയില്‍ പ്ലേ ചെയ്തത്. പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ തന്റെ പേര് പറയുന്നില്ലെന്നാണ് ഇയാള്‍ കോടതിയെ അറിയിച്ചത്.

അപ്ലോഡ് ചെയ്തത് പോലീസ്?
പീഡനത്തെ സംബന്ധിച്ച് പെണ്‍കുട്ടി പോലീസിന് മുന്നില്‍ മൊഴി നല്‍കുന്ന ദൃശ്യങ്ങളാണ് യൂട്യൂബിലുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത പഹര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരില്‍ ആരോ ആണ് വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

ഇരയ്ക്ക് സംരക്ഷണം നല്‍കണം
പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും, പോസ്‌കോ നിയമപ്രകാരം ഇരയ്ക്ക് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ഇവിടെ ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി വിലയിരുത്തി.












Click it and Unblock the Notifications