കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവാവധി ആറരമാസമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി, വെള്ളിയാഴ്ച ലോകസഭയില്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രസവാവധി ആറര മാസമാക്കുന്ന (26 ആഴ്ച്ച) ബില്‍ രാജ്യസഭ പാസാക്കി. ബില്‍ വെളളിയാഴ്ച്ച ലോകസഭ പരിഗണിക്കും. 1961 ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേഗദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.

ഭേദഗതി പ്രകാരം പ്രസവാവധി നിലവിലെ മൂന്നു മാസത്തില്‍ നിന്ന് ആറര മാസമായി നീട്ടിയേക്കും. കൃത്രിമ ഗര്‍ഭധാരണം വഴി അമ്മയായവര്‍ക്കും നവജാതശിശുക്കളെ ദത്തെടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

pregnant-17

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 18 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്ക്. കമ്പനികളെ പ്രതിനിധീകരിച്ച് വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരും നിയമത്തിന്റെ പരിധിയില്‍പ്പെടും. ഫാക്ടറികളില്‍ ക്രെഷ് സംവിധാനങ്ങള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

ലക്ഷകണക്കിനു സ്ത്രീകളാണ് ചെറുകിട ഫാക്ടറികളിലും മറ്റുമായി ജോലിചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ 18 ആഴ്ച്ചയിലധികം പ്രസവാവധി നല്‍കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ അംഗമാവും. നിലവില്‍ 42 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായുളളത്.

English summary
The Union Cabinet on Wednesday approved amendments to the Maternity Benefit Act of 1961 to increase paid leave for expectant mothers from three months to six and a half months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X