കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ചരിത്രം പൊളിച്ച് തുടങ്ങി.. ശിപായി ലഹളയെ വെട്ടി.. ഒന്നാം സ്വാതന്ത്ര്യസമരം ഇനി പൈക പ്രക്ഷോഭം

Google Oneindia Malayalam News

ഭുവനേശ്വര്‍: ബാബറി മസ്ജിദ് പൊളിച്ച് കൊണ്ടി തുടങ്ങിയതാണ് ചരിത്രത്തെ തിരുത്തി എഴുതാനും തങ്ങളുടെ സ്വന്തമാക്കാനുമുള്ള ബിജെപിയുടെ ശ്രമം. താജ്മഹല്‍ തേജോമഹല്‍ എന്ന ശിവക്ഷേത്രം ആയിരുന്നെന്ന് വിനയ് കത്യാര്‍ പറയുന്നതും മലബാര്‍ ലഹള ആദ്യത്തെ ജിഹാദി കൂട്ടക്കൊല ആണെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നതും ഈ അജണ്ടയ്ക്ക് അനുസരിച്ചാണ്. ഇപ്പോഴിതാ സ്വാതന്ത്ര്യസമര ചരിത്രവും ബിജെപി തിരുത്തി എഴുതുന്നു. 1857ലെ ശിപായി ലഹള അല്ല ഇനി ചരിത്ര പുസ്തകങ്ങളില്‍ ഒന്നാം സ്വാതന്ത്ര്യ സമരം. 1817ല്‍ ഒഡിഷയില്‍ നടന്ന പൈക പ്രക്ഷോഭം ആയിരിക്കും ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യസമരമായി അറിയപ്പെടുക. ഇനിമുതല്‍ സ്‌കൂളുകളിലും കോളേജുകളിലും ഇതായിരിക്കും പഠിപ്പിക്കുക എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധുനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢശക്തികളുടെ കൈ? ആകെ ദുരൂഹം.. ആദ്യപ്രതികരണവുമായി മധു

PAIKA

1857ല്‍ ബ്രിട്ടീഷ് ഭരണത്തിന് എതിരെ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും നടത്തിയ ശിപായി ലഹളയാണ് ഇത്രയും നാള്‍ ഒന്നാം സ്വാതന്ത്ര്യസമരമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ പൈക പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ പൈക സമുദായത്തിലെ കര്‍ഷകരും ആദിവാസികളും നടത്തിയ സമരമായിരുന്നു പൈക പ്രക്ഷോഭം. രാജ്യമൊട്ടാകെ പൈക പ്രക്ഷോഭത്തിന്റെ സ്മാരകങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ഇതിനായി കേന്ദ്രം 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

English summary
Paika Bidroha To Be Named As First War Of Independence: Education Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X