പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഒരു ഇന്ത്യൻ പൈലറ്റ്; സ്ഥിരീകരമവുമായി പാക് സൈനീക വക്താവ്!!
ദില്ലി: പാകിസ്താൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളത് ഒരു ഇന്ത്യൻ പൈലറ്റ് മാത്രമാണെന്ന സ്ഥിരീകരണവുമായി പാക് സൈനീക വക്താവ് രംഗത്ത്. നേരത്തെ ഇന്ത്യയുടെ രണ്ട് പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നായിരുന്നു പാകിസ്താന്റെ അവകാശവാദം.
ബുധനാഴ്ച രാവിലയോടെയാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണം നടത്തിയത്. രജൗരി ജില്ലയിലായിരുന്നു ആക്രമണം. മൂന്ന് പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തുകയായിരുന്നു. ഇന്ത്യൻ അതിർത്തിയിൽ ബോംബ് വർഷിക്കുകയും ചെയ്തിരുന്നു. അക്രമത്തെ തിരിച്ചടിക്കുന്നതിനിടയിലായിരുന്നു ഒരു മിഗ് വിമാനം കാണാതായത്.

ഒരു മിഗ് വിമാനം മാത്രമേ കാണാതായിട്ടുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയപ്പോഴും രണ്ട് പൈലറ്റുമാർ കസ്റ്റഡിലുണ്ടെന്ന അവകാശ വാദത്തിൽ പാകിസ്താൻ ഉറച്ച് നിൽക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന് ഉപദ്രവമേൽക്കരുതെന്നും എത്രയും പെട്ടെന്ന് ഐഎഎഫ് പൈലറ്റിനെ വിട്ടു തരണമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Reuters: Pakistani military spokesman says Pakistan army has only one Indian pilot in custody, previously said two captured. pic.twitter.com/X3c77YXAXs
— ANI (@ANI) February 27, 2019












Click it and Unblock the Notifications