കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ വെള്ളക്കൊടി വീശി പാക് സൈന്യം; മൃതദേഹം വീണ്ടെടുക്കാൻ അറ്റകൈ പ്രയോഗം, വീഡിയോ

Google Oneindia Malayalam News

പൂഞ്ച്: ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട രണ്ട് പാക് സൈനികരുടെ മൃതദേഹങ്ങൾ പാകിസ്താൻ കൊണ്ടുപോയി. പാക് സൈനികർ ജമ്മുകശ്മീരിലെ ഹസിപൂർ സെക്ടറിൽ എത്തി വെള്ളക്കൊടി വീശിക്കാണിച്ച ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം വീണ്ടെടുക്കാനായി പാകിസ്താൻ വീണ്ടും വെടിവെയ്പ്പ് നടത്തിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും കൂടുതൽ പാക് സൈനികർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് പാക് സൈന്യം വെള്ളക്കൊടി വീശി കീഴടങ്ങിയത്.

അമിത് ഷായുടെ 'ഹിന്ദി' പൊളിച്ചടുക്കി ഒവൈസി; ഹിന്ദി, ഹിന്ദു, ഹിന്ദുത്വം... എല്ലാത്തിലും വലുത് ഇന്ത്യഅമിത് ഷായുടെ 'ഹിന്ദി' പൊളിച്ചടുക്കി ഒവൈസി; ഹിന്ദി, ഹിന്ദു, ഹിന്ദുത്വം... എല്ലാത്തിലും വലുത് ഇന്ത്യ

കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതിയാണ് പാകിസ്ഥാനി സൈനികനായ ഗുലാം റസൂൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെടുന്നത്. തുടർന്ന് മൃതദേഹം വീണ്ടെടുക്കാനായി പാകിസ്താൻ വീണ്ടും വെടിവെയ്പ്പ് തുടർന്നെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഈ വെടിവെയ്പ്പിൽ മറ്റൊരു പാക് സൈനികൻ കൂടി കൊല്ലപ്പെട്ടതോടെയാണ് പാകിസ്താൻ വെടിനിർത്തൽ അവസാനിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാൻ മറ്റ് മാർഗങ്ങൾ തേടിയത്.

flag

രണ്ട് സൈനികർ കൊല്ലപ്പെട്ടതോടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം രണ്ട് ദിവസത്തേയ്ക്ക് പാകിസ്താൻ നിർത്തി വയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളക്കൊടി വീശി നാല് സൈനികർ മൃതദേഹം കിടക്കുന്ന ഭാഗത്തേയ്ക്ക് എത്തിയത്. ഇന്ത്യൻ സൈന്യം യാതൊരു പ്രകോപനത്തിനും മുതിരാതെ മൃതദേഹം കൊണ്ടുപോകാൻ പാക് സൈനികരെ അനുവദിക്കുകയായിരുന്നു.

ജൂലൈ 30ന് കേരൻ സെക്ടറിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട എഴ് സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാകിസ്താൻ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. 1999ലെ കാർഗിൽ യുദ്ധസമയത്ത് പാകിസ്താൻ ഉപേക്ഷിച്ചു പോയ പാക് സൈനികരുടെ അന്ത്യകർമങ്ങൾ ഇന്ത്യൻ സൈന്യമാണ് ചെയ്തത്.

English summary
Pak army shows white flag in boarder to retrieve bodies of its soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X