കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടനം;ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് 'സൗജന്യം' അനുവദിക്കില്ലെന്ന് പാകിസ്താൻ!

Google Oneindia Malayalam News

ദില്ലി: കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനദിവസം തീർത്ഥാടകരിൽ നിന്ന് ഫീസ് ഈടാക്കില്ല എന്ന പ്രഖ്യാപനം പാകിസ്താൻ പിൻവലിച്ചു. കര്‍ത്താര്‍പുര്‍ തീര്‍ത്ഥാടനത്തിന് ഫീസ് ഏര്‍പ്പെടുത്തിയ പാക് നിലപാടിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഉദ്ഘാടന ദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!മാവോയിസ്റ്റുകൾ മൈൻ ആക്രമണത്തിന് പദ്ധതിയിട്ടു; തെളിവുമായി പോലീസ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!!

ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് ഉദ്ഘാടനദിവസം സന്ദര്‍ശനം സൗജന്യമായിരിക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സന്ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമില്ലെന്നും ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതി എന്നുമുള്ളതായിരുന്നു രണ്ടാമത്തെ ഇളവ്.

Imran Khan

എന്നാൽ ഇത് പ്രഖ്യാപനത്തിന് അടുത്ത ദിവസം തന്നെ സൈന്യം റദ്ദ് ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ പാസ്പോര്‍ട്ട് ഇല്ലാതെ പ്രവേശിപ്പിക്കാനാകില്ലെന്ന് അറിയിച്ച പാക് സേന അറിയിച്ചത്. സുരക്ഷ കാരണങ്ങളാണ് ഇതിന് പാക് സൈന്യം വെക്കുന്ന വാദം. അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് പാകിസ്താൻ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

English summary
Pak Changes Stand, To Charge Fee From Pilgrims On Kartarpur Inaugural
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X