കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍? തുരത്തിയെന്ന് പാകിസ്താന്‍, നുണയെന്ന് ഇന്ത്യ;വീഡിയോ

പാകിസ്താന്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ ഉള്ളത് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അല്ലെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

Google Oneindia Malayalam News

കറാച്ചി/ദില്ലി: ഇന്ത്യ-പാക് ബന്ധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കവേ ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തുരത്തിയെന്ന വാദവുമായി പാകിസ്താന്‍ രംഗത്ത്. തങ്ങളടെ വന്‍ വിജയം എന്ന രീതിയില്‍ പാക് മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയാണ്.

എന്നാല്‍ ഇത്തരം ഒരു സംഭവമേ നടന്നിട്ടില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. നാവിക ഇക്കാര്യം നിഷേധിച്ച് പത്രക്കുറിപ്പ് പറത്തിറക്കിയിട്ടണ്ട്. പാകിസ്താന്‍ നുണ പറയുകയാണെന്നാണ് നാവിക സേന വക്താവ് ഡികെ ശര്‍മ പ്രതികരിച്ചത്.

എന്നാല്‍ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും ഒക്കെ ആയിട്ടാണ് പാകിസ്താന്റെ വാദങ്ങള്‍. അതും ഇപ്പോള്‍ ഇന്ത്യ പൊളിച്ചടുക്കുകയാണ്.

നവംബര്‍ 14

നവംബര്‍ 14

നവംബര്‍ 14 വെള്ളിയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പാകിസ്താന്റെ വാദം. തെക്കന്‍ പാക് തീരത്തിനടുത്ത് വച്ചായിരുന്നു സംഭവം എന്നും പാകിസ്താന്‍ വാദിക്കുന്നു.

 കണ്ടെത്തി

കണ്ടെത്തി

ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ തങ്ങളുടെ നാവിക സേന കണ്ടെത്തിയെന്നും അതിനെ തുരത്തി വിട്ടു എന്നും ആണ് പാകിസ്താന്റെ വാദം. ഇത് അവര്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്.

 പാക് നേവി

പാക് നേവി

പാകിസ്താന്‍ നാവിക സേനയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പാക് നാവിക സേനയുടെ ശക്തി തെളിയിക്കുന്നതാണെന്നും അവര്‍ വാദിക്കുന്ന.

 ബാറ്ററി

ബാറ്ററി

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ ദൃശ്യമാകാനുള്ള കാരണം പോലും പാകിസ്താനിലെ വിദഗ്ധര്‍ പറയുന്നുണ്ട്. പെരിസ്‌കോപ്പ് മുകളില്‍ ദൃശ്യമാകാന്‍ കാരണം ബാറ്ററി തീര്‍ന്നതാണെന്നാണ് വാദം. ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാണത്രെ ഇങ്ങനെ ചെയ്തത്.

 വീഡിയോ

വീഡിയോ

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തിയതിന് തെളിവായി പാകിസ്താന്‍ വീഡിയോയം ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ അതിനേയം പൊളിച്ചടുക്കുകയാണ്.

 ഇന്ത്യയുടേതല്ല

ഇന്ത്യയുടേതല്ല

പാകിസ്താന്‍ പുറത്ത് വിട്ടിട്ടുള്ള ദൃശ്യങ്ങളില്‍ കാണുന്നത് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ അല്ലെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇന്ത്യയടെ കൈവശം ഉള്ള മുങ്ങിക്കപ്പലുകളൊന്നും ഇങ്ങനെയല്ല.

വീഡിയോ

ഇതാണ് പാകിസ്താന്‍ പുറത്ത് വിട്ട വീഡിയോ

English summary
India has denied that one of its submarines was detected and stopped from entering Pakistani waters, a claim made today in Islamabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X