Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ മോദിക്ക് പിഴച്ചു ! ജനപിന്തുണയില്ല,നാവു ചതിച്ചാല്‍ ഇങ്ങനെയാകും!

നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞ ചില വാക്കുകകാളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ദില്ലി : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കാതെ മുന്നേറുകയാണ്. ദിവസം ചെല്ലുന്തോറും വിവാദത്തിന്റെ തലങ്ങളും മാറുന്നു. ഇപ്പോഴിതാ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശമാണ് വിവാദമായിക്കൊണ്ടിരിക്കുന്നത്.

നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി നടത്തിയ പ്രസംഗത്തിനിടെ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മോദിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇതിനോടകം തന്നെ പലരും രംഗത്തെത്തിയിരിക്കുകയാണ്.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ സഹായിക്കുന്നതിന് പാകിസ്ഥാന്‍ ഉപയോഗിക്കുന്ന മറപോലെയാണ് നോട്ട് നിരോധനത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതാണ് വിവാദമായിരിക്കുന്നത്. മോദിയുടെ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.

 നാവ് പിഴയോ

നാവ് പിഴയോ

വാരണാസിയില്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുന്നതിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇവിടെ മോദിയെ പിന്തുണയ്ക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.

 പ്രതിഷേധ ട്വീറ്റ്

പ്രതിഷേധ ട്വീറ്റ്

മോദിയുടെ പരാമര്‍ശത്തിലെ ശക്തമായ എതിര്‍പ്പ് വ്യക്തമാക്കി ട്വിറ്ററിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെ പാകിസ്ഥാനുമായി താരതമ്യം ചെയ്യാന്‍ എത്ര ധൈര്യമുണ്ടെന്നാണ് ട്വിറ്ററിസ്റ്റുകള്‍ ചോദിക്കുന്നത്.

 നല്ല ലോജിക്

നല്ല ലോജിക്

സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും വിമര്‍ശിക്കുന്നവരെല്ലാം പാകിസ്ഥാനികളാണെന്നാണോ മോദി പറയുന്നതെന്നും ചോദിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ 2014 വരെ മോദിയും പാകിസ്ഥാനിയായിരുന്നുവെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു. എതിര്‍ക്കുന്നവരെ പാകിസ്ഥാന്‍കാരായി ചിത്രീകരിക്കുന്ന മോദിയുടെ ലോജിക് അതിശയകരമാണെന്ന് പരിഹസിക്കുന്നവരുമുണ്ട്.

അമിത ആത്മവിശ്വാസം

അമിത ആത്മവിശ്വാസം

മോദിക്കെതിരെ രാഹുല്‍ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളും തെളിവുകളും വ്യാജമാണെന്ന് പുറത്തു വന്നതോടെയാണ് രാഹുലിനെ പരിഹസിച്ച് മോദി രംഗത്തെത്തിയത്. രാഹുല്‍ സംസാരിക്കാന്‍ പഠിച്ചതു കാരണം ഭൂകന്പം ഒഴിവായെന്നായിരുന്നു മോദിയുടെ പരിഹാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+