കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുദ്ധവിമാനമെന്ന് ഭയം!സ്വന്തം വിമാനം വെടിവെച്ച് വീഴ്ത്തി പാകിസ്താന്‍! യാഥാര്‍ത്ഥ്യം ഇതാണ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പ്രചരിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം | Oneindia Malayalam

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഏത് നിമിഷവും ഒരു തിരിച്ചടി പ്രതീക്ഷിച്ചിരി്ക്കുകയാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാനിലെ സൈനിക നേതൃത്വം സമീപത്തെ ജിലാനി അധികൃതരോട് അടിയന്തര സാഹചര്യത്തിന് ഒരുങ്ങിയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായടക്കം കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

ഇതിനിടെ ഭയം മൂലം കഴിഞ്ഞ ദിവസം സ്വന്തം യുദ്ധവിമാനം പാക്കിസ്ഥാന്‍ വെടിവെച്ച് വീഴ്ത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍ സ്വന്തം യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തിയോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇതാണ്

 യുദ്ധ ഭയം

യുദ്ധ ഭയം

ഫിബ്രവരി 22 നാണ് 'മോദിനമ' ​എന്ന ഫേസ്ബുക്ക് പേജില്‍ തിരിച്ചടി ഭയം മൂലം സ്വന്തം യുദ്ധ വിമാനം പാക്കിസ്ഥാന്‍ വെടിവെച്ച് വീഴ്ത്തിയെന്ന പേരില്‍ വാര്‍ത്തയും ചിത്രവും പ്രചരിച്ചത്. തിരിച്ചടി ഭയന്ന് എന്ന പേരില്‍ പ്രചരിച്ച ചിത്രം നിരവധി പേരാണ് പങ്കുവെച്ചത്.

 വെടിവെച്ച് വീഴ്ത്തി

വെടിവെച്ച് വീഴ്ത്തി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യയെ ഭയക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ യുദ്ധവിമാനം പാക്കിസ്ഥാനില്‍ എത്തി രണ്ട് ബോംബുകള്‍ വര്‍ഷിച്ച് മടങ്ങി എന്ന ഭയത്തോടെ ആ വിമാനം പാക്കിസ്ഥാന്‍ വെടിവെച്ച് വീഴ്ത്തി.എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് പാക്കിസ്ഥാന്‍റെ വിമാനമായിരുന്നു, പ്രചരിച്ച വാര്‍ത്തയില്‍ പറയുന്നു.

 ഷെയര്‍ ചെയ്ത് ആയിരങ്ങള്‍

ഷെയര്‍ ചെയ്ത് ആയിരങ്ങള്‍

ഒരു മണിക്കൂറിനുള്ളില്‍ 950 പേരാണ് ചിത്രം പങ്കുവെച്ചത്. ഏകദേശം 1.5k പേര്‍ വാര്‍ത്തയോട് പ്രതികരിച്ചു. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. ദി ക്വിന്‍റ് വെബ് പോര്‍ടല്‍ ആണ് വ്യാജ വാര്‍ത്ത പൊളിച്ചടുക്കി രംഗത്തെത്തിയത്.

 യാഥാര്‍ത്ഥ്യം ഇങ്ങനെ

യാഥാര്‍ത്ഥ്യം ഇങ്ങനെ

ഫോക്സി എന്ന ഔട്ട്ലെറ്റിലാണ് യുദ്ധ വിമാനത്തിന്‍റെ ഫോട്ടോ ഉള്‍പ്പെടെയുള്ള ലേഖനം വന്നത്. ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ- പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും ഇന്ത്യയില്‍ നിന്ന് ഏത് നിമിഷവും ഒരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കുകയാണ്.

 ആക്ഷേപഹാസ്യം

ആക്ഷേപഹാസ്യം

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ യുദ്ധ വിമാനമാണെന്ന് ഭയന്ന് സ്വന്തം വിമാനം പാക്കിസ്ഥാന്‍ വെടിവെച്ച് വീഴ്ത്തിയത്.
എന്നാല്‍ ഫോക്സി ആക്ഷേപഹാസ്യമെന്ന നിലയില്‍ ആണ് അത്തരം ഒരു വാര്‍ത്ത നല്‍കിയത്.

 വെബ്പോര്‍ട്ടല്‍

വെബ്പോര്‍ട്ടല്‍

ഫോക്സി ഒരു സാറ്റയര്‍ വെബ്പോര്‍ട്ടല്‍ ആണ്. തങ്ങളുടെ ലേഖനങ്ങള്‍ ശരിയും സത്യവും ആണെന്ന് കരുതരുതെന്നും മറിച്ച് ആക്ഷേപ ഹാസ്യമെന്ന നിലയില്‍ വായനക്കാര്‍ സ്വീകരിക്കണമെന്നും വെബ്പോര്‍ട്ടല്‍ പറയുന്നുണ്ട്.

 യുദ്ധ വിമാനം

യുദ്ധ വിമാനം

അതേസമയം വ്യാജ വാര്‍ത്ത പ്രചരിക്കാനായി ഉപയോഗിച്ച ചിത്രം യഥാര്‍ത്ഥമായിരുന്നു. 2018 ല്‍ ബെല്‍ജിയത്തില്‍ തകര്‍ന്ന് വീണ f-16 ജെറ്റ് യുദ്ധ വിമാനത്തിന്‍റേതായിരുന്നു ആ ചിത്രങ്ങള്‍.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വ്യാഴാഴ്ച പാക്കിസ്ഥാനില്‍ യുദ്ധസമാനമായ അന്തരീക്ഷമായിരുന്നുവെന്ന് പാക്കിസ്ഥാനിലെ ജനങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. യുദ്ധവിമാനങ്ങള്‍ നിരന്തരം പറക്കുന്നതായും വന്‍ ശബ്ദങ്ങള്‍ ഉണ്ടായിരുന്നതായുമായിരുന്നു സോഷ്യല്‍മീഡിയ പോസ്റ്റുകള്‍.

 സൂപ്പര്‍ സോണിക് ഫ്ളൈറ്റുകള്‍

സൂപ്പര്‍ സോണിക് ഫ്ളൈറ്റുകള്‍

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍റെ യുദ്ധ വിമാനങ്ങള്‍ സൈല്‍കോട്ട് ബോര്‍ഡറിലേക്ക് സൂപ്പര്‍സോണിക് ഫ്ളൈറ്റുകള്‍ കൊണ്ടുപോകുന്ന ശബ്ദമായിരുന്നു അത്. യുദ്ധസമാനമായ അന്തരീക്ഷമൊന്നും നിലവില്‍ നിലനില്‍ക്കുന്നില്ലെന്ന് ഇരു രാജ്യങ്ങളിലേയും മാധ്യമങ്ങള്‍ വ്യക്തമാക്കി.

English summary
Pak Didn’t Really Shoot Its Own Plane Out of Fear, That’s Satire!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X