കാശ്മീര്‍ പ്രശ്‌നം വഷളാക്കും, സൈനികര്‍ക്ക് നേരെ കല്ലെറിയാന്‍ പാകിസ്താന്റെ ധനസഹായം, 70 ലക്ഷം രൂപ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കാശ്മീരില്‍ കല്ലേറ് നടത്താന്‍ പാകിസ്താന്‍ സാമ്പത്തിക സാഹയം നടത്തുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പാകിസ്താന്റെ രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയാണ് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്.

സംഭവത്തില്‍ ഐഎസ്‌ഐ ഏജന്റുമാരെ കുറിച്ച് അന്വേഷ്ണം നടത്തി വരികെയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് വഴിയാണ് ഫണ്ട് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

terrorism

ഹുറിയത്ത് നേതാവ് ഷബീര്‍ ഷായിലൂടെ ഐഎസ്‌ഐ 70 ലക്ഷം രൂപ കൈമാറിയതായും അറിയുന്നുണ്ട് പറയുന്നു. ഐഎസ്‌ഐ വരുന്ന ഫണ്ട് കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ശക്തികൂട്ടാനാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാട്ടുന്നു.

അടുത്തിടെ സ്‌ഫോടനമുണ്ടായ അനന്തനാഗ്, പുല്‍വാമ, കുപ് വാര എന്നിവടങ്ങളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കാശ്മീര്‍ ഡയറക്ടര്‍ ജനറല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

English summary
Pak embassy helps distribute ISI funds to stone-pelters in Kashmir.
Please Wait while comments are loading...