കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പൈസ്ജെറ്റ് വിമാനം പാക് വ്യോമസേന തടയാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്: പിന്നീട് അകമ്പടി നല്‍കി!!

Google Oneindia Malayalam News

ദില്ലി: സ്പൈസ് ജെറ്റ് വിമാനം പാക് വ്യോമസേന സൈന്യം തടയാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. 120 യാത്രക്കാരുമായി കാബൂളില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് വിമാനം പാകിസ്താന്‍ ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചുവെന്നാണ് ഡിജിസിഎ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ പിന്നീട് പാക് അതിര്‍ത്തി കടക്കുന്നതുവരെ അകമ്പടി സേവിച്ചെന്നും ഡിജിസിഎ പറയുന്നു. സെപ്തംബര്‍ 23 നായിരുന്നു സംഭവം.

14 വര്‍ഷം എന്‍ഐടി പ്രഫസറായി നാടകം കളിച്ച ജോളി സത്യത്തില്‍ പ്രീഡിഗ്രി പോലും പോലും പാസായില്ല?14 വര്‍ഷം എന്‍ഐടി പ്രഫസറായി നാടകം കളിച്ച ജോളി സത്യത്തില്‍ പ്രീഡിഗ്രി പോലും പോലും പാസായില്ല?

737 ബോയിംഗ് വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചതോടെ പാക് വ്യോമസേനാ ഫൈറ്റര്‍ജെറ്റ് തടസ്സപ്പെടുത്തിയെന്നും, വിമാനം താഴ്ന്ന് പറക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ്
ഡിജിസിഎ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാക് വ്യോമസേനാ വിമാനത്തിലെ ഉദ്യോഗസ്ഥര്‍ സ്പൈസ്ജെറ്റ് ജീവനക്കാരുമായി സംസാരിച്ചതോടെ കമേഴ്സ്യല്‍ വിമാനമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പോകാന്‍ അനുവദിക്കുകയായിരുന്നു. അഫ്ഗാന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതുവരെ സ്പൈസ് ജെറ്റ് വിമാനത്തിന് അകമ്പടി സേവിക്കുകയും ചെയ്തിരുന്നു.

flight-1571316

എന്നാല്‍ വിഷയത്തിന്റെ ഗൗരവസ്ഥിതി കണക്കിലെടുത്ത് ഡ‍ിജിസിഎ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഇതുവരെ സ്പൈസ് ജെറ്റിന്റെ പ്രതികരണവും പുറത്തുവന്നിട്ടില്ല. എന്നാല്‍ വിമാനം സുരക്ഷിതമായി കാബൂളില്‍ ലാന്‍ഡ് ചെയ്തിരുന്നു.

നേരത്തെ ബാലക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടതോടെ 50 മില്യണ്‍ രൂപയാണ് നഷ്ടം സംഭവിച്ചത്. ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലക്കോട്ടിലുള്ള ബാലക്കോട്ട് ക്യാമ്പ് ആക്രമിച്ചതിന് പിന്നാലെയാണ് ഫെബ്രുവരി 26നാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടത്. എന്നാല്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാനമന്ത്രിയെ പാക് വ്യോമപാത ഉപയോഗിച്ച് അമേരക്കയിലേക്ക് പോകാന്‍ പാകിസ്താന്‍ അനുവദിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഐസ് ലന്‍ഡ് സന്ദര്‍ശിക്കാനും പാക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ വീണ്ടും ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലേറ്റിരുന്നു.

English summary
Pak F-16 jets intercepted Delhi-Kabul Spicejet flight last month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X