ഈദ് പ്രാര്‍ത്ഥനയ്ക്കിടെ പാക് പതാക
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഈദ് പ്രാര്‍ഥനയ്ക്കിടെ ചില സംഘടനകള്‍ പാക്കിസ്ഥാന്‍ പതാകകള്‍ ഉയര്‍ത്തിയത് സംഘഷത്തിനിടയാക്കി. അനന്തനാഗ് ജില്ലയില്‍ ചിലയിടങ്ങളില്‍ പോലീസുമായി വിഘടനവാദികള്‍ ഏറ്റമുട്ടി. കല്ലെറിഞ്ഞ പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഐ.എസ്, തെഹ്‌രിക് ഇ താലിബാന്‍, തുടങ്ങിയ സംഘടനകളുടെയും പാക്കിസ്ഥാന്റെയും പതാകകളാണ് ചിലര്‍ വീശിയത്. ശ്രീനഗര്‍ പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പിരിഞ്ഞുപോയ പ്രതിഷേധക്കാര്‍ വീണ്ടും അക്രമത്തിനു വരുന്നതിനെ തുടര്‍ന്ന് കനത്ത കാവലാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹുറിയത് നേതാവ് ഗീലാനിയുടെ നേതൃത്വത്തില്‍ നേരത്തെ നടന്ന പ്രകടനങ്ങളിലും പാക്കിസ്ഥാന്‍ പതാക വീശിയത് ഏറെ വിവാദമായിരുന്നു. വിഘടനവാദികള്‍ വന്‍തോതില്‍ ജനങ്ങളെ പ്രദേശത്ത് ഒരുക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 150 ഓളം വരുന്ന സംഘമാണ് ശനിയാഴ്ച അക്രമം അഴിച്ചുവിട്ടത്.
സയ്യിദ് അലി ഗീലാനിയും മുഹമ്മദ് യാസിന്‍ മാലിക്കും വീട്ടു തടങ്കലില്‍ കഴിയുകയാണ്. ഈദ് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പോലീസ് ഇവരെ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇവരുടെ അനുയായികള്‍ അക്രമാസക്തരായതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications