കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ വിഷയം; നേരത്തെ അറിഞ്ഞിരുന്നെന്ന് പാകിസ്താൻ, ഒരാഴ്ചമുമ്പ് യുഎന്നിനെഴുതിയ കത്ത് പുറത്ത്!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളയാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം പാകിസ്താൻ നേരത്തെ അറിഞ്ഞിരുന്നുവെന്ന വാദവുമായി പാക് വിദേശകാര്യ മന്ത്രാലയം രംഗത്ത്. പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹമ്മുദ് ഖുറേഷി യുഎന്നിന് ഒരാഴ്ച മുൻപ് അയച്ച കത്ത് വിദേശകാര്യമന്ത്രാലയം പുത്തുവിട്ടു. കത്തിൽ ഭരണഘടനയുടെ 370ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കാൻ ഇന്ത്യ ശ്രമം നടത്തുന്ന കാര്യവും പരാമർശിച്ചിരുന്നു.

<strong>ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; മദ്യപിച്ചു എന്നതിന് തെളിവില്ല, ഡോപുമിൻ ടെസ്റ്റ് നടത്തണമെന്ന് അഭിഭാഷകൻ</strong>ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; മദ്യപിച്ചു എന്നതിന് തെളിവില്ല, ഡോപുമിൻ ടെസ്റ്റ് നടത്തണമെന്ന് അഭിഭാഷകൻ

കശ്മീരിലെ മനുഷ്യാവകാശ ലംഘനവും വെടിനിർത്തൽ കരാർ ലംഘനവുമെല്ലാം യുഎന്നിന് അയച്ച കത്തിൽ പരാമർശിച്ചിരുന്നു. ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. അതേസമയം കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക്ക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് മറ്റിവെച്ചിരുന്നു.

Kashmir

സമ്മേളനത്തിന്റെ അജന്‍ണ്ട സംബന്ധിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ് ബഹളത്തിന് വഴിവച്ചത്. ഇന്ത്യന്‍ സേന മൂലം കശ്മീര്‍ പൗരന്‍മാര്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സംയുക്ത യോഗമെനനാണ് സർക്കാർ പ്രഖ്യാപിച്ച അജണ്ട. ഇത് തളളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370 ാം അനുഛേദം റദ്ദാക്കിയത് അജന്‍ഡയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
English summary
Pak Foreign Minister wrote letter to UN on Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X