Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് കൈയ്യടക്കിയ ഇന്ത്യന്‍ഗ്രാമം തിരിച്ച് പിടിച്ചു

India, Pak, Border
ജമ്മു: ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമം പാക് സൈന്യം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കെറാന്‍ സെക്ടറില്‍ ജനങ്ങള്‍ ഉപേക്ഷിച്ച് പോയ ആള്‍പാര്‍പ്പില്ലാത്ത ഷാല ഭട്ട എന്നഗ്രാമമാണ് പാക് സൈന്യം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ നുഴഞ്ഞ് കയറ്റശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യന്‍ സൈന്യം . 2001 ല്‍ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താന്‍ നുഴഞ്ഞുകയറ്റം ഉണ്ടായതിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും വലിയൊരു നീക്കം പാകിസ്താന്‍ നടത്തുന്നത്. 40 പേരടങ്ങുന്ന പാക് സൈന്യമാണ് നുഴഞ്ഞ് കയറ്റം നടത്തിയത്.

ന്യൂയോര്‍ക്കില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചകള്‍ ഗുണം ചെയ്തില്ലെന്ന് വേണം പറയാന്‍. നുഴഞ്ഞ് കറിയത് സൈന്യം തന്നെയാണെന്നും തീവ്രവാദികളെല്ലെന്നും ഒരു ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. പാകിസ്താനിലെ സ്‌പെഷ്യല്‍ ഫോഴ്‌സിലുള്ള ഉദ്യോഗസ്ഥരാണ് ഗ്രാമം പിടിച്ചെടുത്തതെന്ന് ഇവര്‍ ധരിച്ചിരുന്ന യൂണിഫോമുകള്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്ന് സൈനിക വക്താവ് അറിയിച്ചു.

ഷാല ഭട്ടയിലെ ആളൊഴിഞ്ഞ വീടുകളില്‍ ഒളിച്ചിരുന്ന് പാക് സൈന്യത്തിന് ഇന്ത്യയെ ആക്രമിയ്ക്കാന്‍ സാധിയ്ക്കും. അതിര്‍ത്തിയ്ക്കിപ്പുറമുള്ള കാര്യങ്ങള്‍ വ്യക്തമായി നിരീക്ഷിയ്ക്കാന്‍ കഴിയുന്ന പ്രദേശമാണ് ഷാലഭട്ട.

മന്‍മോഹന്‍ നവാസ് ഷെരീഫ് ചര്‍ച്ച നടതക്കുന്നതിന് മുന്‍പ് തന്നെ പാക് സൈന്യം നുഴഞ്ഞ് കയറ്റം ആരംഭിച്ചിരുന്നു.ചര്‍ച്ച നടക്കുന്ന സമയം അതിര്‍ത്തിയില്‍ വെടിവയ്പ് നടക്കുകയായിരുന്നു. ഹെലികോപ്ടറം മറ്റും ഉപയോഗിച്ച് തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം 12 പാക് ഭീകരരെ കൊന്നു എന്ന് പതിനഞ്ചാം കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ ഗുര്‍മീത് പറഞ്ഞു.

നുഴഞ്ഞ് കയറ്റക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നും അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പ് നടന്നുവെന്നും സൈന്യം സ്ഥിരീകിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സംഭവങ്ങള്‍ എല്ലാം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഒന്‍പത് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായും പറയപ്പെടുന്നു. ഒന്‍പത് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സൈന്യം പാക്‌ സൈന്യത്തെ കീഴടക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+