കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനികള്‍ ഇന്ത്യക്കാരാകും; കൂടുതല്‍ പേര്‍ വരും? പിന്നില്‍ ബിജെപി, ആളെക്കൂട്ടാന്‍ പുതിയ പണി

പാകിസ്ഥാനികള്‍ ഇന്ത്യക്കാരാകും; കൂടുതല്‍ പേര്‍ വരും

  • By Gowthamy
Google Oneindia Malayalam News

ില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പാകിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കരുതലോടെ ചുവടുറപ്പിച്ച് യോഗി, വിവാദങ്ങള്‍ തൂത്തെറിഞ്ഞു: ഇതുവരെ പറഞ്ഞതല്ല, പ്രണയ സ്മാരകം അഭിമാനംകരുതലോടെ ചുവടുറപ്പിച്ച് യോഗി, വിവാദങ്ങള്‍ തൂത്തെറിഞ്ഞു: ഇതുവരെ പറഞ്ഞതല്ല, പ്രണയ സ്മാരകം അഭിമാനം

60 പാകിസ്ഥാന്‍ കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ക്കാണ് ആദ്യം ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. 700ഓളം പാകിസ്ഥാന്‍ കുടിയേറ്റക്കാര്‍ ഇന്ത്യക്കാരാകാന്‍ കാത്തിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. പാകിസ്ഥാന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെത്തിയവര്‍ക്കാണ് 30-40 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പൗരത്വം ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാത്തിരിക്കുന്നത് 700

കാത്തിരിക്കുന്നത് 700

700 ഓളം പാകിസ്ഥാന്‍ കുടിയേറ്റക്കാരാണ് ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നതെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് പറയുന്നത്. ഇവര്‍ക്കും ഉടന്‍ തന്നെ അംഗത്വം നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഛത്തീസ്ഗഢ് സര്‍ക്കാര്‍

ഛത്തീസ്ഗഢ് സര്‍ക്കാര്‍

ഛത്തീസ്ഗഢ് സര്‍ക്കാരാണ് പൗരത്വം നല്‍കുന്നത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു അവകാശം ലഭിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്

30-40 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കുടിയേറ്റക്കാരായ പാകിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. സിന്ധ് പ്രവിശ്യയില്‍ നിന്ന് പലായനം ചെയ്ത് എത്തിയവരാണ് ഇവരെന്നാണ് രമണ്‍സിങ് പറയുന്നത്.

പാകിസ്ഥാന്റെ പീഡനം

പാകിസ്ഥാന്റെ പീഡനം

പാകിസ്ഥാന്റെ പീഡനം സഹിക്കാതെയാണ് ഇവര്‍ പലായനം ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. വളരെ ക്രൂരമായിട്ടാണ് പാകിസ്ഥാന്‍ ഇവരോട് പെരുമാറിയതെന്നും ഇത് സഹിക്കാന്‍ കഴിയാതായതോടെയാണ് പലായനം ചെയ്തതെന്നും അദ്ദേഹം.

ബഹുമാനിക്കപ്പെടുന്നു

ബഹുമാനിക്കപ്പെടുന്നു

പാകിസ്ഥാനെ ഭയന്നെത്തിയവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ബഹുമാനിക്കപ്പെടുകയാണെന്നും മന്ത്രി പറയുന്നു. 600 പേരുടെ രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയതെന്നും ഇതില്‍ 60 പേര്‍ക്കുള്ള് അംഗത്വ നടപടികള്‍ പൂര്‍ത്തിയായെന്നും അവശേഷിക്കുന്നത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും രമണ്‍ സിങ് വ്യക്തമാക്കുന്നു.

മത പീഡനം

മത പീഡനം

പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ മതം പീഡനം അഭിമുഖീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഇന്ത്യയിലേക്ക് അഭയം തേടിയെത്തിയത്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് തടസങ്ങളില്ലെന്നാ്ണ് രമണ്‍ സിങ് പറയുന്നത്.

English summary
Pak Hindu migrants get Indian citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X