Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് താത്പര്യങ്ങള്‍ നടക്കില്ലെന്ന് ഒമർ അബ്ദുള്ള

ജമ്മു: ഇന്ത്യ-പാകിസ്താന്‍ നിയന്ത്രണ രേഖയില്‍ പാക്‌സൈന്യം വെടിവയ്പ്പ് നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. പാകിസ്താന്റെ താത്പര്യങ്ങള്‍ തെറ്റാണെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്തി ഒമര്‍ അബ്ദുളഅള പ്രതികരിച്ചു. ഒക്ടോബര്‍ 18 വെള്ളിയാഴ്ച സാംബ കത്വ ജില്ലയില്‍ അര്‍ദ്ധരാത്രി പാക് സൈന്യം നടത്തിയ വെടിവയ്പപ്പില്‍ രണ്ട് ബിഎസ്എഫ് ഭടന്‍മാര്‍ക്ക് പരുക്കേറ്റു.

സാംബയിലും, കത്വയിലും ഇരുപത്തിഞ്ചിടങ്ങളിലാണ് തുടര്‍ച്ചായി വെടിവയ്പ്പുണ്ടായത്. ഇതിനിടയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വെടിവച്ച് കൊന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളെയാണ് വെടിവയ്പ്പ് ബാധിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ നിയന്ത്രണ രേഖയില്‍ ഒട്ടേറെ പ്രശ്‌നങ്ങളാണ് പാകിസ്താന്‍ സൈന്യം ഉണ്ടാക്കിയത്. നിയന്ത്രണരേഖയില വൈടിവയ്പ്പില്‍ ബിഎസ്എഫ് പാകിസ്താന്‍ അതിര്‍ത്തി രക്ഷാ സേനയായ പാകിസ്താന്‍ റേഞ്ചേഴ്‌സിനെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് അതിര്‍ത്തിയ്ക്കപ്പുറത്ത് നിന്ന് വെടിവെപ്പ് ആരംഭിച്ചത്. പീരങ്കി ആക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു.

അതിര്‍ത്തിയിലേയ്ക്ക് നുഴഞ്ഞുകയറുന്നതിന് പരിശീലനം നല്‍കുന്നതിന് 40 ഓലെ ക്യാമ്പുകള്‍ നിയന്ത്രണരേഖയ്ക്കടുത്ത് തന്നെ പാകിസ്താന്‍ നടത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കുന്ന വിവരം. 700 കലാപകാരികള്‍ എത് നിമിഷവും അതിര്‍ത്തിയിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ സജ്ജരായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട്. വെടിവയ്പ്പ് നടന്ന പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഒക്ടോബര്‍ 22 ന് സന്ദര്‍ശിയ്ക്കും.

ജമ്മുവില്‍

ജമ്മുവില്‍

ജമ്മു കാശ്മീരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തി പ്രദേശമായ ആര്‍എസ് പുര മേഖലയില്‍ പട്രോളിംഗ് നടത്തുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ജവാന്‍മാര്‍. വെള്ളിയാഴ്ച പകര്‍ത്തിയ ചിത്രം.

സസൂക്ഷ്മം

സസൂക്ഷ്മം

തീവ്രവാദ ആക്രമണ സാധ്യതയെ മുന്നില്‍ കണ്ട പ്രദേശം സസൂക്ഷ്മം നിരീക്ഷിയ്ക്കുന്ന ബിഎസ്എഫ് ജവാന്‍.

കുപ് വാര

കുപ് വാര

കുപ് വാരയിലെ ലോലബ് വനത്തില്‍ ആക്രമണത്തെ നേരിടാന്‍ സജ്ജരായിരിയ്ക്കുന്ന സൈന്യം

ജാഗ്രത

ജാഗ്രത

പ്രദേശത്ത് പാക്‌സൈന്യമോ, ഭീകരരോ ഉണ്ടോയെന്ന് നിരീക്ഷിയ്ക്കുന്ന സൈനികന്‍

പടയൊരുക്കം

പടയൊരുക്കം

ലോലബില്‍ ആക്രമണത്തിന് മുന്നോടിയായി തിരിച്ചടിയ്ക്കാന്‍ പാകത്തില്‍ സ്ഥലം കണ്ടെത്തുന്ന ഇന്ത്യന്‍ സൈനികര്‍

ആരെങ്കിലും...

ആരെങ്കിലും...

നുഴഞ്ഞുകയറ്റക്കാരുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് നിരീക്ഷിയ്ക്കുന്ന സൈനികന്‍

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ജനവരി മുതല്‍ 130 തവണയാണ് പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പരുക്ക്

പരുക്ക്

പാകിസ്താന്‍ പര്‍ഗാവാള്‍ പ്രദേശത്ത് നടത്തിയ വെടിവയ്പ്പില്‍ പരുക്കേറ്റ കുട്ടി.പരുക്കേറ്റ കുട്ടിയെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകര്‍ത്തിയ ദൃശ്യം

ഭയത്തിന്റെ നാളുകള്‍

ഭയത്തിന്റെ നാളുകള്‍

അതിര്‍ത്തിയിലെ ജനവാസ മേഖലകളില്‍ പാക് സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ ഗ്രാമവാസികള്‍ ഒന്നടങ്കം സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് പലായനം ചെയ്യപ്പെട്ടു. പര്‍ഗാവാളില്‍ ഉണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് പരുക്കേറ്റ ആണ്‍കുട്ടി.

ജീവനുവേണ്ടി...

ജീവനുവേണ്ടി...

പര്‍ഗാവാളില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ ഗ്രാമീണ

അതിര്‍ത്തിയില്‍

അതിര്‍ത്തിയില്‍

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ജമ്മു കാശ്മീരിലെ സാംബയിലും, കത്വയിലും ഇരുപത്തിഞ്ചിടങ്ങളിലാണ് തുടര്‍ച്ചായി വെടിവയ്പ്പുണ്ടായത്.

പരുക്കേറ്റ ജവാന്‍

പരുക്കേറ്റ ജവാന്‍

ആര്‍ എസ് പുരയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ പാക് സൈന്യം വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ പരുക്കേറ്റ് ജമ്മുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന സൈനികന്‍. ശനിയാഴ്ച പകര്‍ത്തിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+