കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബും കശ്മീരും തകർക്കാൻ പാക് ഐഎസ്ഐയുടെ കെ2 പ്ലാൻ: ഇന്റലിജൻസ് മുന്നറിയിപ്പ് ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിനെയും പഞ്ചാബിനെയും തകർക്കാൻ പദ്ധതിയുമായി പാക് ഐഎസ്ഐയുടെ കെ2 പ്ലാനെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഡ്രോണുകൾ വഴി നിയന്ത്രണ രേഖക്ക് അപ്പുറത്തേക്ക് ആയുധങ്ങൾ അയച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്. കശ്മീരിനെയും ഖലിസ്താനെയും ലക്ഷ്യംവെച്ച് ഇന്റലിജൻസ് ബ്യുറോ കെ2 പ്ലാൻ ഒരുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. കശ്മീരിലും പഞ്ചാബിലും ഭീകരർ നുഴഞ്ഞു കയറി പഞ്ചാബിൽ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുന്നറിയിപ്പിൽ പറയുന്നു.

എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?

ജമ്മുകശ്മീരിൽ കനത്ത സുരക്ഷാ സന്നാഹങ്ങളുള്ളതിനാൽ പഞ്ചാബിൽ ഭീകര മൊഡ്യൂളുകൾ ശക്തിപ്പെടുത്താനാണ് പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. പഞ്ചാബിൽ നിന്നും കശ്മീരിൽ നിന്നും സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനാണ് നീക്കമെന്നും ഇന്റലിജൻസ് ബ്യൂറോ വൃത്തങ്ങൾ വൺ ഇന്ത്യയോട് പറഞ്ഞു.

 പാക് ഐഎസ്ഐയും ഖലിസ്ഥാനും

പാക് ഐഎസ്ഐയും ഖലിസ്ഥാനും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാക് ഐഎസ്ഐ ഖലിസ്ഥാൻ മൂവ്മെന്റിനെ പിന്തുണച്ച് വരുന്നുണ്ട്. സിഖ് സമൂഹത്തെ വിഭിക്കുന്നതിനുള്ള നീക്കമാണ് ഇത് വഴി നടക്കുന്നതെന്നും ഇതിനായി കശ്മീരിന്റെയും പഞ്ചാബിന്റെയും വൈകാരികതയെ ദുരുപയോഗം ചെയ്യുകയാണെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ഖലിസ്ഥാൻ മൂവ്മെന്റ് വളർച്ച പ്രാപിക്കുന്നതോടെ രാജ്യത്ത് വിഘടനവാദത്തിന് വേരാഴ്ത്താൻ കഴിയും.

 ഖലിസ്താനെ കരുവാക്കുന്നു....

ഖലിസ്താനെ കരുവാക്കുന്നു....

ബ്രിട്ടനിലെ ബിർമിംഗ്ഹാമിൽ ഖലിസ്ഥാൻ പ്രവർത്തകർ താവളം നിർമിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതായി നേരത്തെ പഞ്ചാബ് പോലീസിലെ ഒരു മുൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ കർത്താപ്പൂർ പദ്ധതിയിലും പാകിസ്താൻ ഖലിസ്ഥാൻ മൂവ്മെന്റിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയിരുന്നു. പാകിസ്താനിലെ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരെ ഏത് തരത്തിലാണ് പാക് അനുകൂല തന്ത്രങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് ഇന്ത്യ ഒരു വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കർത്താപ്പൂർ ഇടനാഴി ചർച്ചകളുമായി ബന്ധപ്പെട്ട് ഖലിസ്ഥാൻ ഗ്രൂപ്പുകളും സിഖ്സ് ഫോർ ജസ്റ്റിസ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. നിരോധിത ഇന്ത്യൻ സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ് ഗ്രൂപ്പുകൾ.

 കശ്മീരിന്റെ പ്രത്യേക പദവി

കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാക് സൈന്യം 60 ഓളം ഭീകരരെ നിയന്ത്രണ രേഖ കടത്താൻ നീക്കം നടത്തുന്നുവെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ജമ്മു കശ്മീരിലെ ജമ്മു റീജിയണിലെ രജൌരി, നോർത്ത് കശ്മീരിലെ പൂഞ്ച് സെക്ടറുകളിലേക്ക് അതിർത്തി വഴി ഭീകരരെ എത്തിക്കാനാണ് പാക് നീക്കം.

നുഴഞ്ഞുകയറ്റ ശ്രമങ്ങൾ

നുഴഞ്ഞുകയറ്റ ശ്രമങ്ങൾ

അടുത്തിടെ നടന്ന സുരക്ഷാ സേനാ യോഗത്തിൽ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ നുഴഞ്ഞുകയറ്റ ശ്രമങ്ങളുടേയും പരാജയപ്പെടുത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളുടേയും കണക്കുകൾ സമർപ്പിച്ചിരുന്നു. വിവിധ ഏജൻസികളാണ് ഇതിനുള്ള തെളിവുകൾ സമർപ്പിച്ചിട്ടുള്ളത്. ഗുരസ്, മച്ചിൽ, കശ്മീരിലെ ഗുൽമാർഗ് സെക്ടർ, പൂഞ്ച്, രജൌരി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്.

English summary
Pak ISI activates its K2 plan to hit Kashmir and Punjab together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X