കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതാണ് കാശ്മീരികളുടെ അവസ്ഥ'.. വ്യാജ ചിത്രങ്ങള്‍ പങ്കുവെച്ച് പാക് മാധ്യമപ്രവര്‍ത്തകന്‍

Google Oneindia Malayalam News

ദില്ലി: കാശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന പേരില്‍ പാക് മാധ്യമപ്രവര്‍ത്തകന്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തി. ഇന്ത്യന്‍ സൈന്യം കാശ്മീരികളോട് ക്രൂരമായി പെരുമാറുകയാണെന്ന് കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ അമീര്‍ അബ്ബാസ് രണ്ട് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ഇവ വ്യാജമാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

 kashmirnew

'കശ്മീരിലേത് നിങ്ങളുടെ ധീര പ്രവൃത്തിയാണെന്ന് നിങ്ങള്‍ അഭിമാനിക്കുന്നുണ്ടോ? ലജ്ജാവഹം! ക്രൂരരായ നിങ്ങളുടെ സൈന്യം നിരപരാധികളും നിരായുധരുമായ കാശ്മീരി ജനതയെ കൊന്നൊടുക്കുകയാണ്. ഇതാണ് നിങ്ങളുടെ ധൈര്യം എന്ന് നിങ്ങള്‍ അവകാശപ്പെടുന്നതെങ്കില്‍ ഈ ധൈര്യത്ത ഞങ്ങള്‍ ശപിക്കുന്നു. ഇത് ആഘോഷിക്കുകയല്ല വേണ്ടത്. പകരം ഇത്തരം പ്രവൃത്തികളില്‍ ലജ്ജിക്കു, ഖേദിക്കൂ എന്ന കുറിപ്പോടെയാണ് പാകിസ്താനിലെ ബോല്‍ നെറ്റ്വര്‍ക്ക് അവതാരകനായ അമീര്‍ അബ്ബാസ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

<strong>'ഇതൊന്നും ഞങ്ങള്‍ സഹിക്കുമെന്ന് കരുതേണ്ട, ലഡാക്കിന്‍റെ ഭാഗമാകേണ്ടെന്ന് കാശ്മീരികള്‍! പ്രതിഷേധം</strong>'ഇതൊന്നും ഞങ്ങള്‍ സഹിക്കുമെന്ന് കരുതേണ്ട, ലഡാക്കിന്‍റെ ഭാഗമാകേണ്ടെന്ന് കാശ്മീരികള്‍! പ്രതിഷേധം

ഭയം ജനിപ്പിക്കുന്ന ചിത്രങ്ങളാണ് അമീര്‍ പങ്കുവെച്ചത്. അമീര്‍ ട്വീറ്റ് ചെയ്ത പിന്നാലെ നിരവധി പേര്‍ ട്വീറ്റ് ഏറ്റെടുത്തു. സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അബ്ബാസ് പങ്കുവെച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്റ്റ് ചെക്ക് വിഭാഗം കണ്ടെത്തി.

<strong>കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്‍!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ</strong>കാശ്മീര്‍ താഴ്വര 'ജയിലറകളായി'.. അറസ്റ്റില്‍ കഴിയുന്നത് 400 ഓളം പേര്‍!! കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ഷാ

ചിത്രങ്ങളില്‍ ഒന്ന് ഗാസയില്‍ നിന്നുള്ളതാണെന്നും മറ്റൊന്ന് 15 വര്‍ഷം മുന്‍പ് ഉള്ളതുമാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.ഏഴ് പതിറ്റാണ്ട് കാലം കാശ്മീരില്‍ നിലനിര്‍ത്തിപ്പോന്ന പ്രത്യേക അധികാരങ്ങളാണ് ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ ഇല്ലാതായിരിക്കുന്നത്. ജമ്മു കാശ്മീര്‍ ഇനി കാശ്മീര്‍, ലഡാക്ക് എന്ന രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയിരിക്കുകയാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ലമെന്‍റില്‍ എന്‍ഡിഎ സര്‍ക്കാര്‍ രണ്ട് ബില്ലുകളും പാസാക്കിയെടുത്തത്.

English summary
Pak journalist shares fake images of kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X