കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വ്യാജ തെളിവ് പൊളിഞ്ഞു, പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കുന്ന വീഡിയോ

പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കുന്ന വീഡിയോ എന്ന തെറ്റിദ്ധാരണ പടര്‍ത്തി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ഇന്ത്യന്‍ ആര്‍മി.

  • By Akhila
Google Oneindia Malayalam News

ദില്ലി: പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കുന്ന വീഡിയോ എന്ന തെറ്റിദ്ധാരണ പടര്‍ത്തി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ഇന്ത്യന്‍ ആര്‍മി. ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖ മറികടന്ന് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ക്കുന്ന വ്യാജ വീഡിയോയാണ് പാക് സൈന്യം പ്രചരിപ്പിച്ചത്. എന്നാല്‍ വീഡിയോ പാകിസ്താന്റെ സൃഷ്ടിയാണെന്ന് ഇന്ത്യന്‍ സൈന്യം കണ്ടെത്തി.

പാക് സൈനികനാണ് ട്വിറ്ററിലൂടെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ക്കുന്ന വീഡിയോ പ്രചരിപ്പിച്ചത്. പ്രചരിപ്പിച്ച വീഡിയോ തെറ്റാണെന്നും പാകിസ്താന്റെ സൃഷ്ടിയാണെന്നും ദേശീയ തലസ്ഥാനത്ത് നിന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടാറ്റ പാനി മേഖലയില്‍ അഞ്ചു ഇന്ത്യന്‍ സൈനികര്‍ മരിച്ചുവെന്നതും തെറ്റാണെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു.

xscreengrab

മെയ് 23നാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ക്കുന്ന വ്യാജ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. നിയന്ത്രണരേഖ കടന്നെത്തിയ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ക്കുന്നതായിരുന്നു വീഡിയോയില്‍. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യം പറഞ്ഞു.

English summary
Pak military's video of attacks on Indian posts 'false and fabricated'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X