കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ കളിപ്പാട്ടം വീണുപോയെന്ന് പാക് മന്ത്രിയുടെ പരിഹാസം, ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയെ കളിയാക്കി പാക്കിസ്ഥാന്‍ | Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യ പരാജയം ആഘോഷമാക്കി പാകിസ്നാന്‍. പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സിഎച്ച് ഫവാദ് ഹുസൈന്‍ ആണ് ആദ്യം പരിഹാസവുമായി രംഗത്തെത്തിയത്. പിന്നാലെ "#IndiaFailed" എന്ന ഹാഷ് ടാഗോടെ നിരവധി പാകിസ്താനികള്‍ ട്വിറ്ററില്‍ ഇത് ആഘോഷമാക്കുകയായിരുന്നു.

'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ശനിയാഴ്ച പുലര്‍ച്ചെ 1.53ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമാവുകയായിരുന്നു. ഇത് ലോകരാജ്യങ്ങള്‍ ഒന്നടങ്കടം സസൂക്ഷ്മം വീക്ഷിക്കുന്നതിനിടയിലായിരുന്നു മന്ത്രി ഫവാദ് ചൗധരി പരിഹാസവുമായി രംഗത്തെത്തിയത്. ചന്ദ്രനിലേക്ക് പോകേണ്ട കളിപ്പാട്ടം മുംബൈയില്‍ വന്ന് വീണെന്നായിരുന്നു ചൗധരിയുടെ പരിഹാസം. അതേസമയം ചുട്ട മറുപടിയുമായി ഇന്ത്യക്കാരും എത്തിയിട്ടുണ്ട്.

 ഇന്ത്യയുടെ കളിപ്പാട്ടം വീണു

ഇന്ത്യയുടെ കളിപ്പാട്ടം വീണു

ചന്ദ്രയാന്‍-2 ന്‍റെ പ്രധാന ഭാഗമായ വിക്രംലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയായിരുന്നു പരിഹാസവുമായി പാക് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയത്. നിരവധി ട്വീറ്റുകളിലൂടെയായിരുന്നു ചൗധരിയുടെ പരിഹാസം. 'മോദിയുടെ പ്രസംഗം കേട്ടാല്‍ തോന്നും അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല ഭൗമശാസ്ത്രജ്ഞനാണെന്ന്. ഒരു ദരിദ്ര രാജ്യത്തെ 900 കോടി നശിപ്പിച്ചതിന് ലോക്സഭ മോദിയെ ചോദ്യം ചെയ്യണം എന്നായിരുന്നു ഫവാദി ട്വീറ്റ് ചെയ്തത്.

 കാണാന്‍ പറ്റിയില്ലെന്ന് പരിഹാസം

കാണാന്‍ പറ്റിയില്ലെന്ന് പരിഹാസം

ഇതോടെ ചില പാകിസ്താന്‍ യൂസര്‍മാര്‍ ഫവാദിയുടെ പരിഹാസം ഏറ്റെടുത്തു. മോദി കണ്‍ട്രോള്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നായിരുന്നു ഒരാള്‍ ഫവാദിയുടെ ട്വീറ്റിന് മറുപടി നല്‍കിയത്. ഇതോടെ തനിക്ക് അത് കാണാന്‍ പറ്റിയില്ലെന്നായിരുന്നു തമാശ നിറഞ്ഞ ഫവാദിയുടെ മറുപടി. അതേസമയം പാകിസ്താന്‍റെ പരിഹാസത്തിന് ചുട്ടമറുപടിയുമായി ഇന്ത്യക്കാരും രംഗത്തെത്തി.

 ഉറക്കം കെടുത്തി

ഉറക്കം കെടുത്തി

ചന്ദ്രയാന്‍ 2 പാകിസ്താനികളുടെ ഉറക്കം കെടുത്തിയെന്നതാണ് ഇതിലെ തമാശ നിറഞ്ഞ കാര്യം എന്നായിരുന്നു ഒരാള്‍ കുറിച്ചു. ഞങ്ങള്‍ക്ക് ചിലവാക്കാന്‍ 900 കോടിയെങ്കിലും ഉണ്ടല്ലോ നിങ്ങള്‍ക്ക് അതുണ്ടോയെന്നായിരുന്നു മറ്റൊരു കമന്‍റ്.

 ഫണ്ട് ചിലവാക്കിയത് തീവ്രവാദത്തിന്

ഫണ്ട് ചിലവാക്കിയത് തീവ്രവാദത്തിന്

ഇന്ത്യയ്ക്ക് മുന്‍പേ തന്നെ സ്പേസ് എജന്‍സി ഉണ്ടാക്കി കഴിഞ്ഞ രാജ്യം അതിന് വേണ്ടി കരുതി വെച്ച ഫണ്ടുകള്‍ മുഴുവന്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു പോയി. ആദ്യം ഐഎസ്ആര്‍ഒയിലെ ഐ എന്നെങ്കിലും ശരിയായി പറയാന്‍ പഠിക്കൂവെന്നായിരുന്നു മറ്റൊരു കമന്‍റ്. ഇപ്പോഴും 90കളില്‍ നിന്ന് പാകിസ്താന് വണ്ടി കിട്ടിയില്ലേയെന്നും ചിലര്‍ പരിഹസിച്ചു.

 ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍

ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍

അര്‍ഹത ഇല്ലാത്ത ചിലരാണ് ഇന്ത്യന്‍ തലപ്പത്ത് ഇരിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫവാദിയെ പോലൊരാളാണല്ലോ പാകിസ്താന്‍റെ ശാസ്ത്ര സാങ്കേതിക മന്ത്രി എന്നാലോചിക്കുമ്പോള്‍ ചിരി അടക്കാന്‍ പോലും കഴിയുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഫവാദിയെ പോലുള്ളവര്‍ ഉള്ളത് പാകിസ്താനിലാണെന്നും മണ്ടന്‍മാര്‍ എവിടെയാണ് ശരിക്കുള്ളതെന്ന് മനസിലായില്ലേയെന്നും ചിലര്‍ തിരിച്ചടിച്ചു.

 ശൗചാലയം പണിയൂ

ശൗചാലയം പണിയൂ

ഫവാദിയെ കൂടാതെ പാക് സെനറ്റ് അംഗം ഫൈസല്‍ ജവാദ് ഖാനും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ചന്ദ്രയാന്‍ ദൗത്യത്തിലൂടെ കോടിക്കണക്കിന് രൂപയാണ് ഇന്ത്യ പാഴാക്കുന്നതെന്ന് ജവാദ് ഖാന്‍ പറഞ്ഞു. ആ പണം കൊണ്ട് ശൗചാലയങ്ങള്‍ കെട്ടാന്‍ നോക്കൂവെന്നും ഫവാദ് പറഞ്ഞു. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

 ഹിന്ദുത്വം എവിടേയും എത്തിക്കില്ല

ഹിന്ദുത്വം എവിടേയും എത്തിക്കില്ല

വെല്‍ഡണ്‍ @isro ആരെയാണ് കുറ്റപ്പെടുത്തേണ്ടത്:ജമ്മുകാശ്മീരിലെ നിരപരാധികളായ കാശ്മീരികളെയോ, ഇന്ത്യയിലെ മുസ്ലീങ്ങളേയും ന്യൂനപക്ഷങ്ങളേയുമോ,ഹിന്ദുത്വയ്ക്കെതിരായ ശബ്ദങ്ങളെയോ, അല്ല ഐ.എസ്.ഐയെയോ?
ഹിന്ദുത്വ നിങ്ങളെ എവിടെയും എത്തിക്കില്ല ഗഫൂര്‍ കുറിച്ചു.

കര്‍ണാടകത്തില്‍ ബിജെപിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്'!! 5 ഉപമുഖ്യമന്ത്രിമാര്‍, ലക്ഷ്യം ഇങ്ങനെകര്‍ണാടകത്തില്‍ ബിജെപിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്'!! 5 ഉപമുഖ്യമന്ത്രിമാര്‍, ലക്ഷ്യം ഇങ്ങനെ

English summary
Pak minister Fawad hussain mocks India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X