കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂസ കമ്പനി പാകിസ്താൻ ഭീകര സംഘടനയുടെ പരിശീലകര്‍: ഭീകരര്‍ ഇനി കടല്‍മാര്‍ഗം.. നാവികമേഖലയിലും നീക്കം !

  • By Desk
Google Oneindia Malayalam News

മുംബൈ: മൂംബൈ ഭീകരാക്രമണം അക്ഷരാര്‍ത്ഥത്തില്‍ കടലില്‍ ഉടലെടുത്ത ഭീകരാക്രമണമാണ്. ലഷ്‌കര്‍ ഇ തൊയിബയുടെ പത്ത് ഭീകരര്‍ കടല്‍ മാര്‍ഗമാണ് മുംബൈ തീരത്തെത്തിയത്. അതും യാതൊരു സുരക്ഷാ പരിശോധനകളും ഇല്ലാതെ.അന്നു മുതല്‍ സമുദ്രവുമായി ബന്ധപ്പെട്ട് ഒരു ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാന്‍ ഇന്ത്യ തയാറായിട്ടില്ല.ചുരുക്കത്തില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് കടലില്‍ വച്ചായിരിക്കും. കാരണം കടലാണ് സുരക്ഷ ഒരുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശം എന്ന് കേന്ദ്ര ഇന്റലിജന്‌സ് പറയുന്നു.

 നിലയ്ക്കൽ വീണ്ടും സംഘർഷ ഭരിതം, നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർ അറസ്റ്റിൽ നിലയ്ക്കൽ വീണ്ടും സംഘർഷ ഭരിതം, നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാർ അറസ്റ്റിൽ

സുരക്ഷിതമോ

സുരക്ഷിതമോ


ഇന്നത്തെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷയെത്രത്തോളം ഫലവത്താണെന്ന് ചോദ്യം ഉയരുന്നു.ല ഷ്‌കര്‍ ഇ തൊയിബ,അല്‍ ഖ്വയിദ,ജയിഷ് ഇ മുഹമ്മദ്,ജെമ്മാ ഇസ്ലാമിയ,അബു സയഫ് എന്നീ പാക് ഉടമസ്ഥതയിലുള്ള ഭീകരസംഘടനകള്‍ സമദ്രവുമായി ചേര്‍ന്നുള്ള ഭീകരാക്രമണത്തിന് പ്രത്യോക സ്‌ക്വാഡും പരിശീലനവുമ നേടിയിട്ടുള്ളവരാണ്.അത്യാധുനിക ഉപകരണങ്ങളും ആയുധങ്ങളും സ്‌കൂബ ഡൈവേഴ്‌സും അടക്കം എല്ലാ സജ്ജീകരണങ്ങളും ഇവര്‍ക്കുണ്ട്.

മൂസ കമ്പനി

മൂസ കമ്പനി

പാക്കിസ്ഥാന്‍ സേനയുടെ സ്‌പെഷല്‍ സര്‍വീസ് കമ്പനി, തീവ്രവാദ സംഘടനകളുടെ നാവികസേനയുടെ മേല്‍നോട്ടം ഇവര്‍ക്കാണ്. 2004 മുതല്‍ സമുദ്രാന്തര പരിശീലനം പാക ഭീകരസംഘടന ലഷ്‌കര്‍ ഇ തൊയിബയുടെ അംഗങ്ങള്‍ക്ക് നിര്‍ബന്ധമാണ്.ഇതു കൂടാതെ വായുസേനാപരമായ പരിശീലനങ്ങലും ഇവര്‍ക്കുണ്ട്.ഇതിന്‍രെ ഓരോ സെക്ഷനും കൈകാര്യം ചെയ്യുന്നത് മൂസ കമ്പനി ഓഫീസേഴ്‌സാണ്.

ആക്രമണം കടല്‍ മാർഗ്ഗം

ആക്രമണം കടല്‍ മാർഗ്ഗം

കടലാണ് ഇന്ന് ഭീകരരുടെ ഇഷ്ട സഞ്ചാരപഥം. ഇതോടെ ഇന്റലിജന്‍സ് കൂടുതല്‍ ക്രിയാത്മകവും അത്യാധുനികവുമാകേണ്ട ആവശ്യകത ഏറുന്നു. ലോകവ്യാപരാത്തിന്‍രെ 90 ശതമാനവും കടല്‍മാര്‍ഗമായതിനാല്‍ ഇഴകീറിയുള്‌ള പരിശീലനം സാധ്യമാകുന്നില്ല. ലഷ്കര്‍ ഇ തൊയിബയും അല്‍ ശഹാബും ഒന്നിച്ചതോടെ ഭീകരരുടെ കടല്‍ വഴിയുള്ള ഭീകരപ്രവര്‍ത്തനത്തിന് ആക്കം കൂടുന്നു.

ഐസിസും ആഫ്രിക്കൻ രാജ്യങ്ങളും

ഐസിസും ആഫ്രിക്കൻ രാജ്യങ്ങളും


ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയും ആഫ്രിക്ക പോലുള്ള രാജ്യങ്ങലില്‍ നിന്നുള്ള ഭീകരരുടെ ഇറക്കുമതിയും സുരക്ഷയ്ക്ക് തലവേദനയാകുന്നു. ഭീകരസംഘടനകളുടെ പരസ്പരസഹായവും ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.ഇതിനെ തുരത്താന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി സഹകരണത്തിലാകണം.നേവിയെ ആക്രമിക്കാന്‍ 2011 മുല്‍ ഭീകര സംഘടനകള്‍ ആലോചിക്കുന്നു.എന്നാല്‍ ഇന്ത്യന്‍ നാവിക സേന സദാ സജ്ജമാണ്.26/11 ശേഷം ഇന്ത്യ ജാഗരൂകമാണ്.ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാന്‍.

English summary
Pak official navy training special group musa company gave additional training for pak terror group in maritime terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X