കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഉടക്കി പാകിസ്താന്‍ പാര്‍ലമെന്റ്; ഇമ്രാന്‍ ഖാന്‍ വന്നില്ല, വിവാദം

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്ന പാകിസ്താന്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ എത്താതിരുന്നതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. സുപ്രധാന വിഷയം ചര്‍ച്ച ചെയ്യുന്ന സഭാ യോഗത്തില്‍ വരാത്ത പ്രധാനമന്ത്രിയുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോള്‍; അന്തംവിട്ട് സോണിയ ഗാന്ധി, രാഹുലിനും അതൃപ്തിപാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോള്‍; അന്തംവിട്ട് സോണിയ ഗാന്ധി, രാഹുലിനും അതൃപ്തി

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമാണ് പാകിസ്താന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത യോഗം വിളിച്ചത്. അംഗങ്ങള്‍ ഭൂരിഭാഗവും എത്തിയെങ്കിലും പ്രധാനമന്ത്രി വന്നില്ല. ഇതാണ് പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്.

imrankhan

മാത്രമല്ല, സഭാ സമ്മേളനത്തിന്റെ അജണ്ട സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരിക്കാത്തതും പ്രതിപക്ഷം ചോദ്യം ചെയ്തു. സമ്മേളന നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ ബഹളത്തില്‍ മുങ്ങി. ഇതോടെ സ്പീക്കര്‍ മടങ്ങി. ബഹളം ശക്തമായതോടെ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കശ്മീരില്‍ അടിച്ചുപിരിഞ്ഞ് കോണ്‍ഗ്രസ്; വൈകി ഉദിച്ച് സോണിയ, ചൊവ്വാഴ്ച വൈകീട്ട്... നാളെ യോഗംകശ്മീരില്‍ അടിച്ചുപിരിഞ്ഞ് കോണ്‍ഗ്രസ്; വൈകി ഉദിച്ച് സോണിയ, ചൊവ്വാഴ്ച വൈകീട്ട്... നാളെ യോഗം

ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം തള്ളിക്കളയുന്നുവെന്നും ഇതിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കശ്മീരിനെ തര്‍ക്ക പ്രദേശമായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകരിച്ചതാണ്. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ഇത് മാറ്റാന്‍ സാധിക്കില്ല. ഇന്ത്യയുടെ നിയമവിരുദ്ധമായ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

English summary
Pak Parliament proceedings stopped After Imran Khan Skips Joint Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X