കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ സമാധാനം വേണം.... ദാരിദ്ര്യം ഇല്ലാതാക്കണം, മോദിയെ വിളിച്ച് ഇമ്രാന്‍ ഖാന്‍!!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ചില നിര്‍ണായക കാര്യങ്ങളും ഇരുവരും സംസാരിച്ചെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും, അതിനായി സമാധാനം നിലനിര്‍ത്തണമെന്നും ഇമ്രാന്‍ ഖാന്‍ മോദിയോട് ആവശ്യപ്പെട്ടു. നേരത്തെയും തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇമ്രാന്‍ ഖാന്‍ മോദിയെ അഭിനന്ദിച്ചിരുന്നു.

1

ജനങ്ങളുടെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഇരുവരും വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാനം സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഇമ്രാന്‍ ഖാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതും വലിയ ശത്രുത ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്നു.

മോദി ഇത് തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കുകയും ചെയ്തു. പാകിസ്താനും തന്റെ സര്‍ക്കാര്‍ തകര്‍ത്തെന്നായിരുന്നു മോദിയുടെ അവകാശവാദം. അതേസമയം അന്താരാഷ്ട്ര വേദികളില്‍ ഇരുവരും ചര്‍ച്ച തുടരുമെന്നാണ് സൂചന. ക്രിക്കറ്റ് മത്സരം പുനരാരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പാകിസ്താന് മോദിയുടെ സഹായം വേണം. അത് കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു ഇമ്രാന്‍ ഖാന്റെ അഭിന്ദനങ്ങള്‍. ദക്ഷിണേന്ത്യയുടെ പുരോഗതിയും സമാധാനവും നിലനിര്‍ത്തുമെന്ന് ഇമ്രാന്‍ ഖാന്‍ മോദിയെ അറിയിച്ചു.

അതേസമയം ആശംസയ്ക്ക് മോദി നന്ദി അറിയിച്ചിച്ചുണ്ട. പാകിസ്താന്റെ പ്രഥമ പരിഗണനയായ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് മോദി ഇമ്രാന്‍ ഖാനെ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിശ്വാസം വീണ്ടെടുക്കേണ്ടതും, തീവ്രവാദവും അക്രമവും മുക്തവുമായ ഒരു അന്തരീക്ഷം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും മോദി അറിയിച്ചു. എന്നാല്‍ മാത്രമേ സഹകരണം സാധ്യമാകൂ എന്നും മോദി വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി, പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തേക്ക് തരൂര്‍ എത്തും!!കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി, പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തേക്ക് തരൂര്‍ എത്തും!!

English summary
pak pm imran khan congratulates pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X