കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ ഇമ്രാന്റെ ഇടപെടല്‍; ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് മോദിക്ക് കത്ത്, ബിഷ്‌കെക്കില്‍ കാണില്ല

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ പരിഹാരം കാണാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇടപെടല്‍. തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാകിസിതാനിലെ പ്രമുഖ മാധ്യമമായ ജിയോ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Narendra

മേഖലയുടെ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണെന്ന് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ചയിലൂടെ പരിഹാരം കാണണണെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ കത്തിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

മുണ്ടുടുത്ത് മോദി; പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെ, താമരപ്പൂ തുലാഭാരംമുണ്ടുടുത്ത് മോദി; പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശനത്തിന് പ്രത്യേകതകള്‍ ഏറെ, താമരപ്പൂ തുലാഭാരം

മോദി രണ്ടാം തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പാകിസ്താന്‍ പ്രധാനമന്ത്രി ചര്‍ച്ചാ വാഗ്ദാനം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. അതിര്‍ത്തിയില്‍ പാക് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ പാകിസ്താനുമായി യാതൊരു വിധത്തിലും സഹകരിക്കുന്നില്ല.

അടുത്താഴ്ച കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ഷാങ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) യോഗം ചേരുന്നുണ്ട്. ഉച്ചകോടിക്കിടെ മോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഇരുനേതാക്കള്‍ക്കിടയില്‍ യാതൊരു നയതന്ത്ര ചര്‍ച്ചയും നടക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Pak PM Imran Khan's Letter To PM Modi For Talks On Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X