കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യോടെ പിടിക്കപ്പെട്ട് ഇമ്രാൻ ഖാൻ! മുസ്ലീംകളെ ഇന്ത്യയിൽ വംശഹത്യ നടത്തുന്നുവെന്ന് വ്യാജ വീഡിയോ!

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വ്യാജ വീഡിയോ പ്രചാരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 'ഉത്തര്‍ പ്രദേശില്‍ ഇന്ത്യന്‍ പോലീസ് മുസ്ലീംകളെ വംശഹത്യ നടത്തുന്നു' എന്ന പേരിലാണ് പാക് പ്രധാനമന്ത്രി വ്യാജ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുളള വീഡിയോ ആണ് ഇന്ത്യയിലേത് എന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

സന്ദീപ് വാര്യരെ പൊളിച്ചടുക്കി രശ്മിത, വട്ടാണല്ലേയെന്ന് സന്ദീപ്,എന്താ വാര്യരെ നന്നാവാത്തതെന്ന് ചോദ്യംസന്ദീപ് വാര്യരെ പൊളിച്ചടുക്കി രശ്മിത, വട്ടാണല്ലേയെന്ന് സന്ദീപ്,എന്താ വാര്യരെ നന്നാവാത്തതെന്ന് ചോദ്യം

മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്നവരെ പോലീസ് വീണ്ടും മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെതാണ് വീഡിയോ. റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ സംഘം ആളുകളെ മര്‍ദിക്കുന്നതാണ് യഥാര്‍ത്ഥ വീഡിയോ. ബംഗ്ലാദേശ് പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍.

pak

ഇമ്രാന്‍ ഖാന്‍ പങ്കുവെച്ച വീഡിയോയിലെ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ റാപ്പിഡ് ആക്ഷന്‍് ബറ്റാലിയന്റെ ചുരുക്കമായ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇമ്രാന്‍ വീഡിയോ ട്വീറ്റ് ചെയ്തതിന് പിന്നാലെ മറുപടിയുമായി ഉത്തര്‍ പ്രദേശ് പോലീസ് രംഗത്ത് എത്തുകുണ്ടായി. വീഡിയോ ഉത്തര്‍ പ്രദേശില്‍ നിന്നുളളതല്ലെന്നും 2013 മെയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുളളതാണെന്നും വാര്‍ത്താ ലിങ്കുകള്‍ അടക്കം ഉള്‍പ്പെടുത്തി വിശദീകരിച്ചാണ് യുപി പോലീസ് മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസം പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാര ആക്രമിക്കപ്പെട്ടിരുന്നു. ഈ സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് വ്യാജ വീഡിയോയുമായി ഇമ്രാന്റെ ട്വീറ്റ പ്രത്യക്ഷപ്പെട്ടത്. വ്യാജ വീഡിയോ ആണെന്ന് വ്യക്തമായതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇമ്രാന്റെ നടപടിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. 'വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്യുക, പിടിക്കപ്പെടുക, ഡിലീറ്റ് ചെയ്യുക, വീണ്ടും ആവര്‍ത്തിക്കുക' എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ഇമ്രാനെ പരിഹസിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.

English summary
Pak PM Imran Khan tweets fake video claiming Indian Police's pogrom against muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X