കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞ: നവാസ് ഷെരീഫ് പങ്കെടുക്കും

Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തും. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നവാസ് ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തെ കുറിച്ച് ഇരുരാജ്യങ്ങളിലും ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി മെയ് 26 തിങ്കളാഴ്ചയാണ് മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള സാര്‍ക് നേതാക്കള്‍ക്ക് മോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമയച്ചിരുന്നു. നവാസ് ഷെരീഫ് മോദിയുടെ ക്ഷണം സ്വീകരിച്ചേക്കുമെന്ന് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

nawaz-sharif

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാകിസ്താനെതിരെ ആഞ്ഞടിച്ച നരേന്ദ്ര മോദിയുടെ തന്ത്രപരമായ ഒരു നീക്കമായിട്ടാണ് നവാസ് ഷെരീഫിനുള്ള ക്ഷണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഇന്ത്യയുമായുള്ള വാണിജ്യ രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തണം എന്ന പാകിസ്താന്റെ ആഗ്രഹം കൂടിയാണ് നവാസ് ഷെരീഫിന്റെ സന്ദര്‍ശനത്തിലൂടെ തെളിയുന്നത്.

നരേന്ദ്ര മോദിയും ബി ജെ പിയും അധികാരത്തിലെത്തിയാല്‍ പാകിസ്താനുമായി യുദ്ധമുണ്ടാകും എന്ന് പ്രചരിപ്പിക്കപ്പെടുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയെ തന്റെ സത്യപ്രതിജ്ഞ കാണാന്‍ മോദി ക്ഷണിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പി ഡി പി പ്രസിഡണ്ട് മെഹ്ബുബ മുഫ്തി തുടങ്ങിയ നേതാക്കള്‍ മോദിയുടെ നീക്കത്തെ അനുമോദിച്ച് രംഗത്തെത്തിയിരുന്നു.

English summary
Narendra Modi swearing-in: Nawaz Sharif will attend ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X