പോലീസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് 100 മില്യണ്‍ രൂപ; ഒറ്റ ദിവസം കൊണ്ട് 'കോടീശ്വരന്‍'
പണത്തിന് ആവശ്യമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ, ഒരിക്കലെങ്കിലും ഒന്ന് ലോട്ടറി അടിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരുണ്ടോ. ഉണ്ടാവാന്‍ സാധ്യത കുറവാണ്. പണം ഉണ്ടാക്കാൻ തന്നെയാണല്ലോ മനുഷ്യൻ കഷ്ടപ്പെടുന്നതും. ഇനി പറയാൻ പോകുന്നു 100 മില്യൺ രൂപ ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിൽ എത്തിയ ഒരു ഭാഗ്യവാനെക്കുറിച്ചാണ്.
ഒന്നാലോചിച്ചു നോക്കൂ 100 മില്യൺ രൂപയൊക്കെ നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നാൽ എന്തായിരിക്കും അവസ്ഥ. അതും നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാതെ, ലോട്ടറി അടിച്ച പോലെ തന്നെ ആയിരിക്കും അല്ലേ.എന്നാൽ ശരിക്കും 100 മില്യൺ അക്കൗണ്ടിൽ വന്ന ആൾക്ക് എന്ത് സംഭവിച്ചു എന്ന് നോക്കാം.

പാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലാണ് 100 മില്യൺ രൂപ വന്നത്. പക്ഷേ എവിടെ നിന്നാണ് ഇത്രയും അധികം രൂപ വന്നതെന്ന് ഒരു വിവരവുമില്ല. കറാച്ചിയിലെ ബഹദൂരാബാദ് പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ശമ്പളമുൾപ്പെടെ 100 മില്യൺ രൂപ തന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നറിഞ്ഞ് ഞെട്ടിപ്പോവുക ആയിരുന്നു.

സത്യത്തിൽ എന്ത് സംഭവിച്ചു എന്ന് പോലീസ് ഉദ്യോഗസ്ഥനും അറിയില്ല, അദ്ദേഹത്തെ സംബന്ധിച്ച് ഇത്രയും രൂപ അദ്ദേഹം ഒരുമിച്ച് കണ്ടിട്ടുപോലുമില്ല..അപ്പോഴാണ് ഇത്രയധികം തുക ഒന്നാകെ അക്കൗണ്ടിലേക്ക് വരുന്നത്. "ഞാൻ ഞെട്ടിപ്പോയി, കാരണം ഇത്രയധികം പണം കണ്ടിട്ട് പോലും ഇല്ല, എന്റെ അക്കൗണ്ടിൽ കൂടുതൽ പണം ഉണ്ടായിരുന്നില്ല," പോലീസ് ഓഫീസർ ആമിർ ഗോപാംഗ് പറഞ്ഞു.

തന്റെ അക്കൗണ്ടിൽ ഇത്രയധികം രൂപ വന്നതോ. നിമിഷം കൊണ്ട് താൻ കോടീശ്വരനായതോ ഒന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. പിന്നീട് ബാങ്കിൽ നിന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം തന്റെ അക്കൗണ്ടിൽ ഇത്രയധികം രൂപ വന്ന കാര്യം അറിഞ്ഞത്. ബാങ്കിൽ നിന്ന് ഇദ്ദേഹത്തെ വിളിക്കുകയും അക്കൗണ്ടിൽ 100 മില്യൺ രൂപ വന്നതായി അറിയിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അന്വേഷണം നടക്കുന്നുണ്ട്.

ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടും എടിഎം കാർഡും മരവിപ്പിച്ചിട്ടാണ് ഉള്ളത്. ഇതാദ്യമായല്ല ഇത്തരത്തിൽ സംഭവം ഉണ്ടാവുന്നത്. നേരത്തെയും പോലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് പണം ഇങ്ങനെ എത്തിയിരുന്നു. ലർക്കാനയിലും സൂക്കൂറിലുമാണ് സംഭവം നടന്നത്. ഇവരുടെ അക്കൗണ്ടിലേക്ക് 50 മില്യണായിരുന്നു എത്തിയത്. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ല.












Click it and Unblock the Notifications